Cricket

ട്വന്റിയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുമായി ഷാഖിബുല്‍ ഹസ്സന്‍

മുമ്പ് ശ്രീലങ്കയുടെ ലസിത് മലിങ്കയുടെ പേരിലായിരുന്നു ഈ റെക്കോഡ്(107).

ട്വന്റിയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുമായി ഷാഖിബുല്‍ ഹസ്സന്‍
X


മസ്‌ക്കറ്റ്: ട്വന്റി-20യില്‍ ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര വിക്കറ്റുകള്‍ ബംഗ്ലാദേശിന്റെ ഷാഖിബുള്‍ ഹസ്സന് സ്വന്തം. ഇന്ന് സ്‌കോട്ട്‌ലന്റിനെതിരേ നടന്ന ലോകകപ്പ് ഗ്രൂപ്പ് സ്റ്റേജ് മല്‍സരത്തില്‍ രണ്ട് വിക്കറ്റുകള്‍ നേടിയതോടെയാണ് ഷാഖിബിന്റെ അന്താരാഷ്ട്ര വിക്കറ്റുകളുടെ എണ്ണം 108 ആയത്. മുമ്പ് ശ്രീലങ്കയുടെ ലസിത് മലിങ്കയുടെ പേരിലായിരുന്നു ഈ റെക്കോഡ്(107).84 മല്‍സരങ്ങളില്‍ നിന്നാണ് മലിങ്കയുടെ നേട്ടമെങ്കില്‍ ഷാഖിബ് 89 മല്‍സരങ്ങളില്‍ നിന്നാണ് 108 വിക്കറ്റ് നേടിയത്.


ഇന്ന് നടന്ന മല്‍സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സ്‌കോട്ട്‌ലന്റ് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 140 റണ്‍സ് നേടി.
Next Story

RELATED STORIES

Share it