Cricket

ഷാക്കിബിന് ഐസിസിയുടെ വിലക്ക്

വാതുവയ്പ്പുകാര്‍ സമീപിച്ചത് ഐസിസിയ്ക്ക് റിപോര്‍ട്ട് ചെയ്യാത്തതിനെ തുടര്‍ന്നാണ് വിലക്ക്. രണ്ടുവര്‍ഷമാണ് വിലക്ക്.

ഷാക്കിബിന് ഐസിസിയുടെ വിലക്ക്
X

ധക്ക: ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസ്സന് ഐസിസിയുടെ വിലക്ക്. വാതുവയ്പ്പുകാര്‍ സമീപിച്ചത് ഐസിസിയ്ക്ക് റിപോര്‍ട്ട് ചെയ്യാത്തതിനെ തുടര്‍ന്നാണ് വിലക്ക്. രണ്ടുവര്‍ഷമാണ് വിലക്ക്. എന്നാല്‍, ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെ ഇടപെടലിനെ തുടര്‍ന്ന് വിലക്ക് ഒരുവര്‍ഷമായി കുറയ്ക്കും. അടുത്ത ഒക്ടോബറില്‍ താരത്തിന് അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചുവരാന്‍ കഴിയും. 2020 ല്‍ നടക്കുന്ന ട്വന്റി20 ലോകകപ്പും, ഐപിഎല്ലും ഇതോടെ ഷാക്കിബിന് നഷ്ടമാവും. അടുത്തമാസം ഇന്ത്യയില്‍ തുടങ്ങുന്ന പരമ്പരയിലും ഷാക്കിബ് കളിക്കില്ല. ഇത് ബംഗ്ലാദേശ് ടീമിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്.

2018ലെ ത്രിരാഷ്ട്ര പരമ്പരയിലാണ് ഇന്ത്യന്‍ വാതുവയ്പ്പുകാരന്‍ ഷാക്കിബിനെ സമീപിച്ചത്. കൂടാതെ ഐപിഎല്ലിലും ഇയാള്‍ ഷാക്കിബിനെ സമീപിച്ചിരുന്നു. ഇക്കാര്യം ഷാക്കിബ് ഐസിസിയെ അറിയിച്ചിരുന്നില്ല. അടുത്തിടെയാണ് ഷാക്കിബ് ഇക്കാര്യം ഐസിസിയെ അറിയിച്ചത്. തന്റെ ഭാഗത്തുനിന്ന് തെറ്റുസംഭവിച്ചെന്നും കൂടുതല്‍ ശക്തമായി ക്രിക്കറ്റിലേക്ക് തിരിച്ചുവരുമെന്ന് ഷാക്കിബ് പറഞ്ഞു. ഈയവസരത്തില്‍ തന്റെ കൂടെ നിന്ന സഹതാരങ്ങള്‍ക്കും ബിസിബിക്കും ഷാക്കിബ് നന്ദി അറിയിച്ചു. ഇന്ത്യയ്‌ക്കെതിരായ പരമ്പരയില്‍ ഷാക്കിബിനു പകരം മോമിനുള്‍ ഹഖ് ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനാവും. മഹ്മദുല്ല ട്വന്റി-20യിലും ടീമിനെ നയിക്കും.

Next Story

RELATED STORIES

Share it