Cricket

ഐപിഎല്‍: മുംബൈയ്‌ക്കെതിരേ ഡല്‍ഹിക്ക് 37 റണ്‍സ് ജയം

ഡല്‍ഹി ഉയര്‍ത്തിയ 214 റണ്‍സ് എന്ന കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന മുംബൈ നാല് പന്ത് ശേഷിക്കെ 176 റണ്‍സിന് എല്ലാവരും പുറത്തായി.

ഐപിഎല്‍: മുംബൈയ്‌ക്കെതിരേ ഡല്‍ഹിക്ക് 37 റണ്‍സ് ജയം
X

മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ 37 റണ്‍സിന് തോല്‍പ്പിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ്. വാങ്കഡെ സ്‌റ്റേഡയിത്തില്‍ തിങ്ങിനിറഞ്ഞ മുംബൈ ആരാധകര്‍ക്ക് മുന്നില്‍ ഡല്‍ഹി താരം റിഷഭ് പന്ത് (78) ബാറ്റിങ് വിസ്മയം തീര്‍ത്ത മല്‍സരത്തില്‍ മുംബൈ തോല്‍വിയേറ്റ് വാങ്ങി. ഡല്‍ഹി ഉയര്‍ത്തിയ 214 റണ്‍സ് എന്ന കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന മുംബൈ നാല് പന്ത് ശേഷിക്കെ 176 റണ്‍സിന് എല്ലാവരും പുറത്തായി.

മുംബൈ ഇന്ത്യന്‍സിന് വേണ്ടി യുവരാജ് സിങ് (53) മികച്ച ബാറ്റിങ് കാഴ്ചവച്ചെങ്കിലും ഡല്‍ഹിയുടെ കൂറ്റന്‍ ലക്ഷ്യം മറികടക്കാനായില്ല. 35 പന്തിലാണ് യുവി 53 റണ്‍സെടുത്തത്. ക്രുനാല്‍ പാണ്ഡ്യ 15 പന്തില്‍ നിന്ന് 32 റണ്‍സ് നേടി പിടിച്ചുനിന്നെങ്കിലും പിന്നീട് വന്ന ബാറ്റ്‌സ്മാന്‍മാര്‍ പ്രതീക്ഷക്കൊത്ത നിലവാരം കാണിച്ചില്ല. ക്വിന്റണ്‍ ഡിക്കോക്ക് (16 പന്തില്‍ 27), കെയ്‌റോണ്‍ പൊള്ളാഡ് (13 പന്തില്‍ 21) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. ഡല്‍ഹിക്കായി ഇശാന്ത് ശര്‍മ, കഗിസോ റബാഡ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ ടോസ് നേടിയ മുംബൈ ഡല്‍ഹി ക്യാപിറ്റല്‍സിനെ ബാറ്റിങിനയക്കുകയായിരുന്നു. ഋഷഭ് പന്തിന്റെ വെടിക്കെട്ട് ബാറ്റിങ് മികവില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സെടുത്തു. ശിഖര്‍ ധവാന്‍ 43 ഉം കോളിന്‍ഗ്രാം 47 ഉം റണ്‍സെടുത്തു. 27 പന്തില്‍ നിന്നാണ് റിഷഭ് 78 റണ്‍സെടുത്തത്. 18 പന്തില്‍ നിന്നാണ് റിഷഭ് അര്‍ദ്ധ സെഞ്ചുറി നേടിയത്. മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ ധവാനും കോളിന്ഗ്രാമും ചേര്‍ന്ന് 83 റണ്‍സ് നേടി. മുംബൈ ഇന്ത്യന്‍സിനായി മിച്ചല്‍ മക്ലെന്‍ഗന്‍ മൂന്ന് വിക്കറ്റ് നേടി. ജസ്പ്രീത് ബുംറ, ഹാര്‍ദ്ദിക്ക് പാണ്ഡ്യ, ബെന്‍ കട്ടിങ് എന്നിവര്‍ ഓരോ വിക്. ബുംറയ്ക്ക് മല്‍സരത്തിനിടെ പരിക്കേറ്റത് ലോകകപ്പിനൊരുങ്ങുന്ന ടീം ഇന്ത്യയെ തന്നെ ആശങ്കയിലാക്കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it