Cricket

സല്‍മാന്‍ അഗയെ പാകിസ്താന്‍ ട്വന്റി-20 നായകസ്ഥാനത്ത് നിന്ന് നീക്കും; പകരം ഷദാബ് ഖാന്‍

സല്‍മാന്‍ അഗയെ പാകിസ്താന്‍ ട്വന്റി-20 നായകസ്ഥാനത്ത് നിന്ന് നീക്കും; പകരം ഷദാബ് ഖാന്‍
X

ഇസ് ലാമാബാദ്: ട്വന്റി-20 ഫോര്‍മാറ്റില്‍ പാകിസ്താന്റെ ദീര്‍ഘകാല ക്യാപ്റ്റനായി ഷദാബ് ഖാനെ നിയമിച്ചേക്കും. നിലവില്‍ സല്‍മാന്‍ അഗയാണ് പാകിസ്താനെ നയിക്കുന്നത്. അഗയുടെ നേതൃത്വത്തിലുള്ള പാകിസ്താന്‍ അടുത്തിടെ അവസാനിച്ച ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യയോട് പരാജയപ്പെട്ടിരുന്നു. ഏഷ്യാ കപ്പില്‍ ഇന്ത്യയോടുള്ള മൂന്ന് മല്‍സരങ്ങളിലും പാകിസ്താന്‍ പരാജയപ്പെട്ടു. ഇതോടെ അഗയുടെ ക്യാപ്റ്റന്‍സിക്കെതിരെ വ്യാപകമായ വിമര്‍ശനമുണ്ടായിരുന്നു. പിന്നാലെയാണ് താരത്തെ നായകസ്ഥാനത്ത് നിന്ന് മാറ്റുമെന്നുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നത്.

പരിക്കിനെ തുടര്‍ന്ന് ദീര്‍ഘകാലമായി ടീമിന് പുറത്താണ് ഷദാബ്. ഈ ജൂലായില്‍ ഇംഗ്ലണ്ടില്‍ വച്ച് തോളില്‍ ശസ്ത്രക്രിയ നടത്തിയിരുന്നു താരം. അടുത്തമാസം അദ്ദേഹത്തില്‍ വിശ്രമം കഴിഞ്ഞ് ടീമിനൊപ്പം ചേരുമെന്നാണ് അറിയുന്നത്. പാകിസ്താന് വേണ്ടി 70 ഏകദിന മല്‍സരങ്ങള്‍ കളിച്ച ഓള്‍റൗണ്ടര്‍ 112 ട്വന്റി-20മത്സരങ്ങളിലും ജേഴ്സി അണിഞ്ഞിട്ടുണ്ട്. ജൂണ്‍ ആദ്യം ബംഗ്ലാദേശിനെതിരായ ഹോം പരമ്പരയിലാണ് അവസാനമായി കളിച്ചത്, ഇതിനിടെ തോളിന് പരിക്കേറ്റു. ശസ്ത്രക്രിയയ്ക്ക് മുമ്പ്, അദ്ദേഹം ട്വന്റി-20 ഫോര്‍മാറ്റില്‍ വൈസ് ക്യാപ്റ്റനായിരുന്നു.




Next Story

RELATED STORIES

Share it