Cricket

രഞ്ജി ട്രോഫിയില്‍ സച്ചിന്‍ ബേബി കേരളത്തെ നയിക്കും; സഞ്ജു സാംസണ്‍ ഇല്ല

രഞ്ജി ട്രോഫിയില്‍ സച്ചിന്‍ ബേബി കേരളത്തെ നയിക്കും; സഞ്ജു സാംസണ്‍ ഇല്ല
X

തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ മധ്യപ്രദേശിനെതിരെയുള്ള കേരള ടീം പ്രഖ്യാപിച്ചു. സച്ചിന്‍ ബേബിയാണ് ക്യാപ്റ്റന്‍. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ അംഗമായതിനാല്‍ സഞ്ജു സാംസണ്‍ ടീമില്‍ ഇല്ല.കഴിഞ്ഞ രഞ്ജി മത്സരങ്ങളില്‍ മികച്ച പ്രകടനമാണ് സച്ചിന്‍ കാഴ്ചവച്ചത്. ജനുവരി 23 മുതല്‍ 26 വരെ തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വച്ചാണ് മത്സരം. ഇടങ്കയ്യന്‍ സ്പിന്നര്‍ ഇ എം ശ്രീഹരിയും മീഡിയം പേസര്‍ എന്‍ എം ഷറഫുദ്ദീനുമാണ് ടീമിലെ പുതുമുഖങ്ങള്‍.

ടീം: സച്ചിന്‍ ബേബി(ക്യാപ്റ്റന്‍), റോഹന്‍ എസ് കുന്നുമ്മല്‍, വിഷ്ണു വിനോദ്,ബാബ അപരാജിത്, അക്ഷയ് ചന്ദ്രന്‍, മുഹമ്മദ് അസറുദീന്‍, സല്‍സല്‍മാന്‍ നിസാര്‍, ആദിത്യ സര്‍വതെ, ഷോണ്‍ റോജര്‍, ജലജ് സക്സേന, ബേസില്‍ തമ്പി, നിധീഷ് എം ടി, ബേസില്‍ എന്‍ പി, ഷറഫുദീന്‍ എന്‍ എം, ശ്രീഹരി എസ് നായര്‍.





Next Story

RELATED STORIES

Share it