Cricket

ഐപിഎല്‍ ; താരമായി ക്രിസ് മോറിസ്; രാജസ്ഥാന് ആദ്യ ജയം

അഞ്ചാമനായിറങ്ങിയ ഡേവിഡ് മില്ലറും (62) എട്ടാമനായിറങ്ങിയ ക്രിസ് മോറിസുമാണ് (36).

ഐപിഎല്‍ ; താരമായി ക്രിസ് മോറിസ്; രാജസ്ഥാന് ആദ്യ ജയം
X


മുംബൈ: ഐപിഎല്ലിലെ ഏറ്റവും വിലപ്പിടിപ്പുള്ള ക്രിസ് മോറിസ് തന്റെ വിലക്കൊത്ത പ്രകടനം പുറത്തെടുത്തതോടെ രാജസ്ഥാന്‍ റോയല്‍സ് ആദ്യ ജയം നേടി. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ അനായാസം ജയിക്കേണ്ട മല്‍സരം തുടക്കത്തില്‍ കൈവിട്ട രാജസ്ഥാനെ ഉയര്‍ത്തെഴുന്നേല്‍പ്പിച്ചത് അഞ്ചാമനായിറങ്ങിയ ഡേവിഡ് മില്ലറും (62) എട്ടാമനായിറങ്ങിയ ക്രിസ് മോറിസുമാണ് (36). 148 റണ്‍സിന്റെ വിജയലക്ഷ്യവുമായിറങ്ങിയ രാജസ്ഥാന്‍ രണ്ട് പന്ത് ശേഷിക്കെ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കൈവരിച്ചു (150). മൂന്ന് വിക്കറ്റിനാണ് മലയാളി ക്യാപ്റ്റന്റെ ആദ്യ ജയം. 18 പന്തില്‍ 36 റണ്‍സ് നേടിയാണ് മോറിസ് റോയല്‍സിന് ജയമൊരുക്കിയത്. നാല് സിക്‌സറുകളാണ് താരത്തിന്റെ ഇന്നിങ്‌സില്‍ പിറന്നത്.


തുടക്കം മുതലേ ഡല്‍ഹി ഞെട്ടിച്ചിരുന്നു.ബട്‌ലര്‍(2), വൊഹറാ(9), ശിവം ഡുംബേ (2), പരാഗ് (2)എന്നിവര്‍ പെട്ടെന്ന് പുറത്തായി. കഴിഞ്ഞ മല്‍സരത്തില്‍ സൂപ്പര്‍ സ്റ്റാര്‍ സഞ്ജു സാംസണ്‍ ഇന്ന് നാല് റണ്‍സെടുത്ത് പുറത്തായി. ഇതിനിടയിലാണ് മില്ലര്‍ മികച്ച ഇന്നിങ്‌സ് കാഴ്ചവച്ചത്. തേവാട്ടിയാ 19 റണ്‍സെടുത്തു. അവസാന ഓവറുകളില്‍ പുറത്താവാതെ മോറിസ് നടത്തിയ ഒറ്റയാള്‍ പോരാട്ടം രാജസ്ഥാന് ജയം സമ്മാനിക്കുകയായിരുന്നു. ഉനാട്കട്ട് 11 റണ്‍സെടുത്ത് പുറത്താവാതെ നിന്നു.അവേഷ് ഖാന്‍ ഡല്‍ഹിക്കായി മൂന്ന് വിക്കറ്റ് നേടി.


നേരത്തെ ജയദേവ് ഉനാട്കട്ടിന്റെ മൂന്ന് വിക്കറ്റിന്റെ ചുവട് പിടിച്ചാണ് ഡല്‍ഹി ക്യാപിറ്റല്‍സിനെ രാജസ്ഥാന്‍ റോയല്‍സ് 147 റണ്‍സിലൊതുക്കിയത്. കരുത്തരായ ഡല്‍ഹി ബാറ്റിങ് നിരയെ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍് 147 റണ്‍സിന് പിടിച്ചുകെട്ടാന്‍ റോയല്‍സ് ബൗളിങ് നിരയ്ക്കായി. ടോസ് ലഭിച്ച രാജസ്ഥാന്‍ ഡല്‍ഹിയെ ബാറ്റിങിനയക്കുകയായിരുന്നു. 37 റണ്‍സെടുക്കുന്നതിനിടെ ഡല്‍ഹിക്ക് നഷ്ടപ്പെട്ടത് നാല് വിക്കറ്റുകള്‍. പൃഥ്വി ഷാ(2), ധവാന്‍ (9),രഹാനെ (8), സ്റ്റോണിസ് (0) എന്നിവരെയാണ് ഡല്‍ഹിക്ക് പെട്ടെന്ന് നഷ്ടമായത്. ഇതിനിടെ പിടിച്ചു നിന്നത് ക്യാപ്റ്റന്‍ ഋഷഭ് പന്ത് (32 പന്തില്‍ 51) മാത്രം. ആദ്യത്തെ മൂന്ന് വിക്കറ്റും ഉനാട്കട്ടിന് ലഭിച്ചു. പന്തിന് പിന്‍തുണ നല്‍കാന്‍ ശ്രമിച്ച ലലിത് യാദവ് (20), ടോം കറന്‍ (21) എന്നിവര്‍ക്കും കാര്യമായ പ്രകടനം നടത്താനായില്ല. മുസ്തഫിസുര്‍ റോയല്‍സിനായി രണ്ട് വിക്കറ്റ് നേടി.




Next Story

RELATED STORIES

Share it