ഋഷി ധവാന്‍, വെങ്കിടേഷ് അയ്യര്‍, ഷാരൂഖ് ഖാന്‍; ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ആര്‍ക്ക് നറുക്ക് ?
2016ല്‍ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ചെങ്കിലും പിന്നീട് ടീമിലേക്ക് അവസരം ലഭിക്കാത്ത താരമാണ് 31കാരനായ ഋഷി.

മുംബൈ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന സ്‌ക്വാഡിനെ ഈയാഴ്ച പ്രഖ്യാപിക്കുമ്പോള്‍ ഓള്‍ റൗണ്ടിങ് പൊസിഷനിലേക്ക് ആര് എത്തുമെന്നാണ് ഏവരും നോക്കുന്നത്.ഓള്‍ റൗണ്ടര്‍ എന്ന നിലയില്‍ സ്ഥിരം സാന്നിധ്യമായിരുന്ന ഹാര്‍ദ്ദിക് പാണ്ഡെ പുറത്തായപ്പോള്‍ തല്‍സ്ഥാനത്തേക്ക് എത്താന്‍ മൂന്ന് താരങ്ങളാണ് മല്‍സരിക്കുന്നത്. ന്യൂസിലന്റ് പരമ്പരയില്‍ അരങ്ങേറ്റം കുറിച്ച കെകെആറിന്റെ വെങ്കിടേഷ് അയ്യര്‍, തമിഴ്‌നാടിന്റെ ഷാരൂഖ് ഖാന്‍, ഹിമാചല്‍ പ്രദേശിന്റെ ഋഷി ധവാന്‍ എന്നിവരാണ് ഇന്ത്യന്‍ സ്‌ക്വാഡില്‍ ഇടം നേടാന്‍ കാത്തുനില്‍ക്കുന്നത്.
വിജയ് ഹസാരെ ട്രോഫിയില്‍ മൂന്ന് താരങ്ങളും മിന്നും പ്രകടനമാണ് നടത്തിയത്. 2016ല്‍ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ചെങ്കിലും പിന്നീട് ടീമിലേക്ക് അവസരം ലഭിക്കാത്ത താരമാണ് 31കാരനായ ഋഷി. എന്നാല്‍ ഹിമാചലിന് വിജയ് ഹസാരെ ട്രോഫി നേടികൊടുത്ത ക്യാപ്റ്റന്‍ ഇത്തവണ ബാറ്റുകൊണ്ടും ബോളു കൊണ്ടും വന്‍ പ്രകടനമാണ് നടത്തിയത്. മദ്ധ്യപ്രദേശിന്റെ അയ്യരും ഹസാരെ ട്രോഫിയില്‍ മികച്ച ഫോമിലായിരുന്നു. 27കാരനായ അയ്യര്‍ക്കാണ് ടീമില്‍ അവസരത്തിന് കൂടുതല്‍ സാധ്യത. തമിഴ്‌നാടിന്റെ ഷാരൂഖ് ഖാന്‍ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും ഹസാരെ ട്രോഫിയിലും ഒരു പോലെ തിളങ്ങിയ താരമാണ്. ഒന്നിന് ഒന്ന് മെച്ചം നില്‍ക്കുന്ന താരങ്ങളില്‍ ആര്‍ക്ക് നറുക്ക് വീഴുമെന്ന് കാത്തിരുന്ന് കാണാം.
RELATED STORIES
മെഡിക്കല്‍ കോളേജ് പീഢനം ഞെട്ടിക്കുന്നത് : കെ ഷെമീര്‍
20 March 2023 8:45 AM GMTകോഴിക്കോട് മെഡിക്കല്‍ കോളജിലെ പീഡനം; അറ്റന്‍ഡര്‍ അറസ്റ്റില്‍
20 March 2023 8:38 AM GMTദേവികുളം എംഎല്‍എ എ രാജയുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കി ഹൈക്കോടതി
20 March 2023 6:51 AM GMT21 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിനുള്ളില്‍ സ്വര്‍ണ്ണം കടത്താന്‍...
19 March 2023 5:41 PM GMTമഅദനിക്ക് ചികിത്സ നിഷേധിക്കുന്നത് മനുഷ്യാവകാശ ലംഘനം: കെ എന്‍ എം...
19 March 2023 5:23 PM GMTവാഴക്കാട് ആക്കോട് സ്വദേശി ജിദ്ദയില്‍ മരണപ്പെട്ടു
19 March 2023 11:35 AM GMT