ഇന്ത്യന്‍ താരങ്ങള്‍ക്ക് വിശ്രമം; ഐപിഎല്ലിന് തിരിച്ചടിയാവും
സൂപ്പര്‍ കിങ്സിനും ഒഴിച്ചുകൂടാനാവത്ത താരമാണ് ജഡേജ.
മുംബൈ: തുടര്‍ച്ചയായ പരിക്കേല്‍ക്കുന്ന ഇന്ത്യന്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കാനുള്ള ബിസിസിഐയുടെ തീരുമാനം കൂടുതല്‍ തിരിച്ചടിയാവുന്നത് ഐപിഎല്ലിന്. അമിത ജോലി ഭാരമാണ് താരങ്ങള്‍ക്ക് തുടര്‍ച്ചയായി പരിക്കേല്‍ക്കുന്നതിന് പിന്നില്ലെന്നാണ് ബിസിസിഐയുടെ വിലയിരുത്തല്‍. ഈ വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പിനായി 20 അംഗ സാധ്യതാ ടീമിനെ ബിസിസിഐ കഴിഞ്ഞ ദിവസം തിരഞ്ഞെടുത്തിരുന്നു. ഈ താരങ്ങളെ ഐസിസി ഇവന്റുകളില്‍ മാത്രം പങ്കെടുപ്പിക്കുകയും ഐപിഎല്ലില്‍ നിന്ന് മാറ്റിനിര്‍ത്താനുമാണ് ബിസിസിഐയുടെ ആലോചന. എന്നാല്‍ ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ ഈ തീരുമാനം എതിര്‍ക്കുമെന്നുറപ്പാണ്.
പരിക്കിനെ തുടര്‍ന്ന് കഴിഞ്ഞ സീസണിലെ നിരവധി മല്‍സരങ്ങള്‍ നഷ്ടമായ ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ എന്നിവരെ ഐപിഎല്ലിന് വിട്ടുകൊടുക്കേണ്ട എന്ന നിഗമനത്തിലാണ് ബിസിസിഐ. മുംബൈ ഇന്ത്യന്‍സിന്റെ തുരുപ്പ് ചീട്ടാണ് ബുംറ. ചെന്നൈ സൂപ്പര്‍ കിങ്സിനും ഒഴിച്ചുകൂടാനാവത്ത താരമാണ് ജഡേജ.
RELATED STORIES
ആലുവയിലെ വീട്ടിൽനിന്ന് നാല് തോക്കുകളും വെടിയുണ്ടകളും പിടിച്ചെടുത്തു;...
6 May 2024 11:39 AM GMTലൈംഗിക അതിക്രമ പരാതി: ബംഗാൾ ഗവര്‍ണറെ അനുകൂലിച്ച് ബംഗാളിലെ സിപിഎം...
6 May 2024 11:36 AM GMTഉംറ നിര്‍വഹിക്കുന്നതിനിടെ കണ്ണൂര്‍ സ്വദേശിനിയായ യുവതി മക്കയില്‍...
6 May 2024 10:08 AM GMTമദ്യനയ അഴിമതിക്കേസ്:ബിആര്‍എസ് നേതാവ് കെ കവിതക്ക് ജാമ്യമില്ല
6 May 2024 8:57 AM GMT'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട'; കേരള...
6 May 2024 8:55 AM GMTഓൺലൈൻ ട്രേഡിങ്ങിന്റെ പേരിൽ തട്ടിയെടുത്തത് 31 ലക്ഷം രൂപ; നാലുപേർ...
6 May 2024 8:53 AM GMT