Cricket

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ്; മിഥാലിക്ക് റെക്കോഡ്

വനിതാക്രിക്കറ്റില്‍ ഏറ്റവും അധികം ജയം നേടിയ ക്യാപ്റ്റനെന്ന റെക്കോഡും മിഥാലി ഇന്ന് സ്വന്തമാക്കി.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ്; മിഥാലിക്ക് റെക്കോഡ്
X



സതാംപ്ടണ്‍: അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് എന്ന റെക്കോഡ് ഇനി ഇന്ത്യയുടെ മിഥാലി രാജിന് സ്വന്തം. ഇംഗ്ലണ്ടിനെതിരായ ഏകദിന മല്‍സരത്തില്‍ 75 റണ്‍സ് നേടിയതോടെയാണ് താരം പുതിയ റെക്കോഡിന് ഉടമയായത്. 10337 റണ്‍സാണ് താരം ഇതുവരെ നേടിയത്. ക്യാപ്റ്റന്‍ എന്ന നിലയില്‍ 6,000 റണ്‍സ് നേടിയ താരമെന്ന റെക്കോഡും മിഥാലി സ്വന്തമാക്കി. ഇംഗ്ലണ്ടിന്റെ ചാര്‍ലറ്റ് എഡ്വേര്‍ഡസാണ് ഈ വിഭാഗത്തില്‍ മിഥാലിക്ക് മുന്നിലുള്ളത്. വനിതാക്രിക്കറ്റില്‍ ഏറ്റവും അധികം ജയം നേടിയ ക്യാപ്റ്റനെന്ന റെക്കോഡും മിഥാലി ഇന്ന് സ്വന്തമാക്കി. ഇംഗ്ലണ്ടിനെതിരായ അവസാന മല്‍സരത്തില്‍ ഇന്ത്യ ജയിച്ചു. നേരത്തെ രണ്ട് മല്‍സരങ്ങള്‍ തോറ്റ ഇന്ത്യ പരമ്പര കൈവിട്ടിരുന്നു.




Next Story

RELATED STORIES

Share it