ഐപിഎല്‍; കുതിപ്പ് തുടര്‍ന്ന് റോയല്‍ ചാലഞ്ചേഴ്‌സ്
38 റണ്‍സിന്റെ ജയമാണ് ബാംഗ്ലൂര്‍ നേടിയത്.

ചെന്നൈ :ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ വിജയകുതിപ്പ് തുടരുന്നു.ഇന്ന് നടന്ന മല്‍സരത്തില്‍ കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സിനെതിരേ 38 റണ്‍സിന്റെ ജയമാണ് ബാംഗ്ലൂര്‍ നേടിയത്. 204 റണ്‍സിന്റെ വിജയലക്ഷ്യവുമായിറങ്ങിയ കൊല്‍ക്കത്തയെ നിശ്ചിത ഓവറില്‍ 166 റണ്‍സിന് ബാംഗ്ലൂര്‍ പിടിച്ചുനിര്‍ത്തി. 31 റണ്‍സെടുത്ത റസ്സലാണ് കൊല്‍ക്കത്തയുടെ ടോപ് സ്‌കോറര്‍. നിതീഷ് റാണ (18), ഗില്‍ (21), ത്രിപാഠി (25), ഇയാന്‍ മോര്‍ഗാന്‍ (29), ഷാഖിബ് (26) എന്നിവരാണ് കൊല്‍ക്കത്താ നിരയില്‍ രണ്ടക്കം കടന്നവര്‍. ബാംഗ്ലൂരിനായി ജാമിസണ്‍ മൂന്നും യുസ് വേന്ദ്ര ചാഹല്‍, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.
നേരത്തെ ടോസ് നേടിയ റോയല്‍ ചാലഞ്ചേഴ്‌സ് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സെടുത്തു. മാക്‌സ്‌വെല്‍(49 പന്തില്‍ 78), ഡിവില്ലിയേഴ്‌സ് (34 പന്തില്‍ 76*) എന്നിവരുടെ വെടിക്കെട്ട് പ്രകടനത്തെ മുന്‍നിര്‍ത്തിയായിരുന്നു ഇന്നത്തെ ബാംഗ്ലൂര്‍ ഇന്നിങ്‌സ്.കോഹ്‌ലി(5), ദേവ്ദത്ത് പടിക്കല്‍(25), രജത് പാട്ടിദാര്‍(1),മാക്‌സ്‌വെല്‍ എന്നിവരുടെ വിക്കറ്റുകളാണ് ബാംഗ്ലൂരിന് നഷ്ടമായത്. സ്‌കോര്‍ ആര്‍സിബി-204-4. കെകെആര്‍-166-8
RELATED STORIES
സിപിഎം വനിതാ നേതാക്കള്ക്കെതിരായ കെ സുരേന്ദ്രന്റെ അധിക്ഷേപം: യൂത്ത്...
28 March 2023 1:50 PM GMTഅഞ്ചുനില ഫ്ളാറ്റിന്റെ ലിഫ്റ്റില് കുടുങ്ങി ഒമ്പതു വയസ്സുകാരന്...
28 March 2023 12:38 PM GMT100 കോടി ഭക്ഷണ പദ്ധതി: എം എ യൂസുഫലി 22 കോടി രൂപ നല്കി
28 March 2023 11:40 AM GMTകശുവണ്ടി വ്യവസായത്തെ രക്ഷിക്കാന് സര്ക്കാര് അടിയന്തരമായി ഇടപെടണം:...
28 March 2023 9:45 AM GMTമഹാരാഷ്ട്രയില് പള്ളിയില് കയറി ഇമാമിനെ ആക്രമിച്ച് താടിവടിച്ചു
28 March 2023 9:13 AM GMTപിഎസ് സി നിയമന ശുപാര്ശ ഇനി ഡിജിലോക്കറില്; പരിഷ്കാരം ജൂണ്...
28 March 2023 8:14 AM GMT