ഡബിള്‍ സെഞ്ചുറി നഷ്ടം; വിവാദങ്ങള്‍ക്ക് മറുപടിയുമായി രവീന്ദ്ര ജഡേജ
ഇതേ തുടര്‍ന്നാണ് താന്‍ ഡിക്ലയര്‍ ചെയ്യാന്‍ തീരുമാനിച്ചതെന്ന് ജഡേജ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

മൊഹാലി: ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ രവീന്ദ്ര ജഡേജയ്ക്ക് ഡബിള്‍ സെഞ്ചുറി പൂര്‍ത്തിയാക്കാനാവാത്തതിനെ തുടര്‍ന്ന് സാമുഹ്യകമാധ്യമങ്ങളില്‍ ഉണ്ടായ വിവാദങ്ങള്‍ക്ക് മറുപടിയുമായി താരം രംഗത്ത്.ഡിക്ലയര്‍ ചെയ്യാനുള്ള തീരുമാനം തന്റേതായിരുന്നുവെന്ന് ജഡേജ വെളിപ്പെടുത്തി. എട്ടിന് 574 എന്ന നിലയിലാണ് ഇന്ത്യ ഒന്നാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തത്. ഈ സമയത്ത് ജഡേജ 175 റണ്‍സുമായി ക്രീസിലുണ്ട്. ഡബിള്‍ സെഞ്ചുറി ലക്ഷ്യമിടൂ. പിന്നീട് ഡിക്ലയര്‍ ചെയ്യാമെന്ന് കുല്‍ദീപ് യാദവ് മുഖാന്തരം ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മ്മ സന്ദേശം അറിയിച്ചിരുന്നു. എന്നാല്‍ താന്‍ ആ നിര്‍ദ്ദേശത്തെ അവഗണിക്കുകയായിരുന്നു. തളര്‍ന്നിരിക്കുന്ന ലങ്കന്‍ ടീമിനെ ബാറ്റിങിനയച്ചാല്‍ ഇന്ന് കളിനിര്‍ത്തുന്നതിന് മുമ്പ് കൂടുതല്‍ വിക്കറ്റ് ലഭിക്കാമെന്നായിരുന്നു തന്റെ കണക്കുകൂട്ടല്‍.ഇതേ തുടര്‍ന്നാണ് താന്‍ ഡിക്ലയര്‍ ചെയ്യാന്‍ തീരുമാനിച്ചതെന്ന് ജഡേജ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ജഡേജയെ ഡബിള്‍ സെഞ്ചുറി നേടാന്‍ അനുവദിക്കാത്തതിന് പിന്നില്‍ ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മ്മയുടെയും കോച്ച് രാഹുല്‍ ദ്രാവിഡിന്റെയും തീരുമാനമാണെന്ന തരത്തില്‍ വിവാദങ്ങള്‍ ഉടലെടുത്തിരുന്നു.
RELATED STORIES
ലോക്സഭയില്‍ അയോഗ്യനാക്കിയതിനു പിന്നാലെ ഔദ്യോഗിക ബംഗ്ലാവ് ഒഴിയാന്‍...
27 March 2023 1:01 PM GMTലോക്സഭ തിരഞ്ഞെടുപ്പില്‍ സിപിഎം വിശാല സഖ്യത്തിനില്ലെന്ന് യെച്ചൂരി
27 March 2023 12:48 PM GMTജാമ്യവ്യവസ്ഥയില്‍ ഇളവ്: മഅ്ദനിയുടെ ഹരജി സുപ്രിംകോടതി ഏപ്രില്‍ 13ലേക്ക് ...
27 March 2023 12:11 PM GMTപുതുച്ചേരിയില്‍ ബിജെപി നേതാവിനെ ബോംബെറിഞ്ഞശേഷം വെട്ടിക്കൊന്നു
27 March 2023 11:33 AM GMTരാഹുല്‍ ഗാന്ധിക്കെതിരായ നടപടി: പാര്‍ലിമെന്റില്‍ കറുപ്പണിഞ്ഞ് പ്രതിപക്ഷ ...
27 March 2023 8:22 AM GMTകണ്ണൂരില്‍ കോണ്‍ഗ്രസ് മാര്‍ച്ചില്‍ ലാത്തിച്ചാജ്ജ്; ഡിസിസി പ്രസിഡന്റ്...
27 March 2023 8:00 AM GMT