Cricket

ഐപിഎല്ലില്‍ റോയല്‍ തുടക്കവുമായി രാജസ്ഥാന്‍;ബട്‌ലര്‍-സഞ്ജു കൂട്ടുകെട്ടിന്റെ വെടിക്കെട്ടും

ടോസ് ലഭിച്ച സണ്‍റൈസേഴ്‌സ് രാജസ്ഥാനെ ബാറ്റിങിനയക്കുകയായിരുന്നു.

ഐപിഎല്ലില്‍ റോയല്‍ തുടക്കവുമായി രാജസ്ഥാന്‍;ബട്‌ലര്‍-സഞ്ജു കൂട്ടുകെട്ടിന്റെ വെടിക്കെട്ടും
X


ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിന് വിജയതുടക്കം. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ 72 റണ്‍സിന്റെ ജയമാണ് രാജസ്ഥാന്‍ നേടിയത്.204 റണ്‍സിന്റെ വിജയലക്ഷ്യവുമായിറങ്ങിയ ഹൈദരാബാദിന് 131 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. അഫ്ഗാന്‍ താരം ഫസലഖ് ഫാറൂഖിയാണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറര്‍.ചാഹല്‍ ആര്‍ആറിനായി നാലും ബോള്‍ട്ട് രണ്ടും വിക്കറ്റ് നേടി.ടോസ് ലഭിച്ച സണ്‍റൈസേഴ്‌സ് രാജസ്ഥാനെ ബാറ്റിങിനയക്കുകയായിരുന്നു. യശ്വസി ജയ്‌സ്വാള്‍(54), ജോസ് ബട്‌ലര്‍ (54), സഞ്ജു സാംസ്ണ്‍ (55) എന്നിവരുടെ അര്‍ദ്ധസെഞ്ചുറികളുടെ മികവിലാണ് രാജസ്ഥാന്‍ റോയല്‍സ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സെടുത്തത്.


Next Story

RELATED STORIES

Share it