ശ്രീലങ്കന്‍ പര്യടനം; രാഹുല്‍ ദ്രാവിഡ് കോച്ച്; ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ഭുവിയും
ജൂലായ് 13നാണ് ആദ്യ ഏകദിനം.

മുംബൈ: ജൂലായില്‍ ആരംഭിക്കുന്ന ശ്രീലങ്കന്‍ പര്യടനത്തില്‍ ഇന്ത്യന്‍ ടീമിനെ മുന്‍ താരം രാഹുല്‍ ദ്രാവിഡ് പരിശീലിപ്പിക്കും.മുന്‍ അണ്ടര്‍ 19 ടീമിന്റെ കോച്ചായ ദ്രാവിഡ് നിലവില്‍ നാഷണല്‍ ക്രിക്കറ്റ് അക്കാഡമിയുടെ ഡയറക്ടറാണ്. ദ്രാവിഡിനൊപ്പം എന്‍സിഎയിലെ പരിശീലക വിദഗ്ധരും ലങ്കയിലേക്ക് തിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ സ്‌പെഷ്യലിസ്റ്റുകളെയാണ് മൂന്ന് ഏകദിനവും മൂന്ന് ട്വന്റിയും അടങ്ങുന്ന പരമ്പരയിലേക്ക് ഇന്ത്യ ഇറക്കുന്നത്.
ജൂലായ് 13നാണ് ആദ്യ ഏകദിനം. ജൂലായ് അഞ്ചിന് ടീം ലങ്കയിലെത്തും. മുന്‍ നിര ടീം ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ കളിക്കുന്നതിനാലാണ് ഇതേ സമയത്ത് നടക്കുന്ന പരമ്പരയ്ക്കായി ഇന്ത്യ രണ്ടാം ടീമിനെ ഒരുക്കുന്നത്. ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ശിഖര്‍ ധവാന്‍, ഭുവനേശ്വര്‍ കുമാര്‍, പൃഥ്വി ഷാ എന്നിവരുടെ പേരും മുന്നിലുണ്ട്. പൃഥ്വി ഷാ ക്യാപ്റ്റനും ദ്രാവിഡ് കോച്ചുമായിരിക്കെയാണ് 2018ല്‍ അണ്ടര്‍ 19 ലോകകപ്പ് ഇന്ത്യ നേടിയത്.
RELATED STORIES
ലോക്സഭയില്‍ അയോഗ്യനാക്കിയതിനു പിന്നാലെ ഔദ്യോഗിക ബംഗ്ലാവ് ഒഴിയാന്‍...
27 March 2023 1:01 PM GMTലോക്സഭ തിരഞ്ഞെടുപ്പില്‍ സിപിഎം വിശാല സഖ്യത്തിനില്ലെന്ന് യെച്ചൂരി
27 March 2023 12:48 PM GMTജാമ്യവ്യവസ്ഥയില്‍ ഇളവ്: മഅ്ദനിയുടെ ഹരജി സുപ്രിംകോടതി ഏപ്രില്‍ 13ലേക്ക് ...
27 March 2023 12:11 PM GMTപുതുച്ചേരിയില്‍ ബിജെപി നേതാവിനെ ബോംബെറിഞ്ഞശേഷം വെട്ടിക്കൊന്നു
27 March 2023 11:33 AM GMTരാഹുല്‍ ഗാന്ധിക്കെതിരായ നടപടി: പാര്‍ലിമെന്റില്‍ കറുപ്പണിഞ്ഞ് പ്രതിപക്ഷ ...
27 March 2023 8:22 AM GMTകണ്ണൂരില്‍ കോണ്‍ഗ്രസ് മാര്‍ച്ചില്‍ ലാത്തിച്ചാജ്ജ്; ഡിസിസി പ്രസിഡന്റ്...
27 March 2023 8:00 AM GMT