ക്വിന്റണ്‍ ഡീകോക്ക് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു
ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇന്ത്യ കഴിഞ്ഞ ദിവസം 113 റണ്‍സിന്റെ ജയമാണ് നേടിയത്.

സെഞ്ചൂറിയന്‍: ഇന്ത്യയോടേറ്റ തോല്‍വിക്ക് പിറകെ ദക്ഷിണാഫ്രിക്കന്‍ സ്റ്റാര്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ക്വിന്റണ്‍ ഡീകോക്ക് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഇന്ത്യയ്‌ക്കെതിരേ രണ്ട് ഇന്നിങ്‌സുകളിലായി 34, 21 എന്നിങ്ങനെയാണ് താരം സ്‌കോര്‍ ചെയ്തത്. 2014 ല്‍ ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച ഡീകോക്ക് 3,300 റണ്‍സ് നേടിയിട്ടുണ്ട്. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനാണ് ടെസ്റ്റില്‍ നിന്നും വിരമിക്കുന്നതെന്ന് 29 കാരനായ ഡീകോക്ക് അറിയിച്ചു.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇന്ത്യ കഴിഞ്ഞ ദിവസം 113 റണ്‍സിന്റെ ജയമാണ് നേടിയത്. 305 റണ്‍സിന്റെ ലക്ഷ്യത്തിലേക്ക് കുതിച്ച ദക്ഷിണാഫ്രിക്കയെ ഇന്ത്യ 191 റണ്‍സിന് പുറത്താക്കുകയായിരുന്നു. ഇന്ത്യയ്ക്കായി ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവര്‍ മൂന്ന് വീതം വിക്കറ്റും സിറാജ്, അശ്വിന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.
RELATED STORIES
മോദി വിരുദ്ധ പോസ്റ്റര്‍: ഗുജറാത്തില്‍ എട്ടുപേര്‍ അറസ്റ്റില്‍
31 March 2023 8:20 AM GMTഇന്‍ഡോറില്‍ ക്ഷേത്രക്കിണറിന്റെ മേല്‍ക്കൂര തകര്‍ന്ന് അപകടം; മരണം 35...
31 March 2023 6:22 AM GMTസംസ്ഥാനത്ത് നാളെ മുതല്‍ വില കൂടുന്ന വസ്തുക്കള്‍ ഇവയാണ്
31 March 2023 5:57 AM GMTവയനാട് പാക്കേജ്; 25.29 കോടിയുടെ പദ്ധതികള്‍ക്ക് ഭരണാനുമതി
30 March 2023 2:19 PM GMTവന്ദേഭാരത് ട്രെയിന്‍: കേന്ദ്രം അടിയന്തിരമായി പുനരാലോചന നടത്തണമെന്ന്...
30 March 2023 11:25 AM GMTരാമനവമി ആഘോഷത്തിനിടെ ക്ഷേത്രത്തിനുള്ളിലെ കിണര്‍ തകര്‍ന്നുവീണ് 8 പേര്...
30 March 2023 11:18 AM GMT