കേരളത്തിന് അഭിമാനം; ആദ്യമായി രണ്ട് മലയാളി താരങ്ങള്‍ ഇന്ത്യന്‍ ടീമില്‍
ഇതേ തുടര്‍ന്നാണ് നാല് താരങ്ങള്‍ ഇന്ത്യയ്ക്കായി അരങ്ങേറ്റം നടത്തിയത്.

കൊളംബോ: കേരളത്തിലെ ക്രിക്കറ്റ് പ്രേമികള്‍ക്ക് അഭിമാന മുഹൂര്‍ത്തം. ഇന്ന് ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ട്വന്റി-20 ക്രിക്കറ്റ് മല്‍സരത്തില്‍ ഇന്ത്യന്‍ ടീമില്‍ ഇടം നേടിയത് രണ്ട് മലയാളി താരങ്ങള്‍.ചരിത്രത്തില്‍ ആദ്യമായാണ് കേരളത്തിന് ഇത്തരത്തിലുള്ള നേട്ടം. നേരത്തെ ട്വന്റിയില്‍ അരങ്ങേറ്റം കുറിച്ച സഞ്ജു സാംസണും ഇന്ന് അരങ്ങേറ്റം നടത്തിയ ദേവ്ദത്ത് പടിക്കലും. തിരുവനന്തപുരകാരനായ സഞ്ജു ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനാണ്. ദേവ്ദത്ത് പടിക്കലാകട്ടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലുരുവിന്റെ സ്റ്റാര്‍ ബാറ്റ്‌സ്മാനും. എടപ്പാളില്‍ ജനിച്ച ദേവ്ദത്ത് ആഭ്യന്തര ക്രിക്കറ്റില്‍ കര്‍ണ്ണാടകയ്ക്ക് വേണ്ടിയാണ് കളിക്കുന്നത്.എന്നാല്‍ അരങ്ങേറ്റ മല്‍സരത്തില്‍ ദേവ്ദത്തിന് (29) കാര്യമായ പ്രകടനം നടത്തനായില്ല.
ദേവ്ദത്തിനെ പിറകെ നിതീഷ് റാണ, ഋതുരാജ് ഗെയ്ക്ക്‌വാദ്, ചേതന്‍ സക്കറിയ എന്നീ താരങ്ങളും ഇന്ന് ഇന്ത്യയ്ക്കായി ട്വന്റിയില്‍ അരങ്ങേറ്റം നടത്തി.
ക്രുനാല്‍ പാണ്ഡെയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ടീമിലെ ഒമ്പത് താരങ്ങളാണ് ഐസുലേഷനില്‍ പ്രവേശിച്ചത്.താരവുമായി അടുത്ത് ഇടപഴകിയവരാണിവര്‍. ഇതേ തുടര്‍ന്നാണ് നാല് താരങ്ങള്‍ ഇന്ത്യയ്ക്കായി അരങ്ങേറ്റം നടത്തിയത്.
RELATED STORIES
പോപുലര് ഫ്രണ്ട് നിരോധനം: കേന്ദ്രതീരുമാനം ശരിവച്ച് യുഎപിഎ ട്രൈബ്യൂണല്
21 March 2023 1:48 PM GMTവാഹനാപകടത്തില് പരിക്കേറ്റ് ചികിത്സയിലിരുന്ന ഡിവൈഎഫ്ഐ നേതാവ്...
21 March 2023 11:51 AM GMTകര്ണാടകയില് മുതിര്ന്ന ബിജെപി നേതാവ് രാജിവച്ച് കോണ്ഗ്രസിലേക്ക്
21 March 2023 9:58 AM GMTനിയമസഭയിലെ കൈയാങ്കളി: ഭരണ-പ്രതിപക്ഷ കക്ഷികള് ജനാധിപത്യത്തെ...
15 March 2023 2:54 PM GMTഞെളിയന്പറമ്പ്: എസ് ഡിപിഐ ജില്ലാ കലക്ടര്ക്ക് ഹരജി നല്കി
15 March 2023 10:16 AM GMTഒരേ ഗ്രൂപ്പില് ഉംറ ചെയ്യാനെത്തിയ മലയാളി വനിതകള് നാട്ടിലേക്ക്...
15 March 2023 8:30 AM GMT