Cricket

ഉത്തേജക മരുന്ന് പരിശോധന; ഇന്ത്യന്‍ ഓപ്പണര്‍ പ്രിഥ്വി ഷായ്ക്ക് എട്ട് മാസത്തെ സസ്‌പെന്‍ഷന്‍

2018ല്‍ വെസ്റ്റിന്‍ഡീസിനെതിരേ രണ്ട് മാച്ചുകള്‍ കളിച്ച 19കാരനായ ഷാ ഇടുപ്പിലേറ്റ പരിക്കിന് ചികില്‍സയിലായിരുന്നു. സെയ്ദ് മുഷ്താഖ് അലി ട്വന്റി20 ടൂര്‍ണമെന്റിനിടെ നടന്ന പരിശോധനയിലാണ് രക്തത്തില്‍ ടെര്‍ബുട്ടാലിന്‍ കണ്ടെത്തിയത്.

ഉത്തേജക മരുന്ന് പരിശോധന; ഇന്ത്യന്‍ ഓപ്പണര്‍ പ്രിഥ്വി ഷായ്ക്ക് എട്ട് മാസത്തെ സസ്‌പെന്‍ഷന്‍
X

ന്യൂഡല്‍ഹി: ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ട ഇന്ത്യന്‍ ഓപ്പണര്‍ പ്രിഥ്വി ഷായ്ക്ക് മല്‍സര ക്രിക്കറ്റുകളില്‍ നിന്ന് എട്ട് മാസത്തെ വിലക്കേര്‍പ്പെടുത്തിയതായി ബിസിസിഐ. 2018ല്‍ വെസ്റ്റിന്‍ഡീസിനെതിരേ രണ്ട് മാച്ചുകള്‍ കളിച്ച 19കാരനായ ഷാ ഇടുപ്പിലേറ്റ പരിക്കിന് ചികില്‍സയിലായിരുന്നു. സെയ്ദ് മുഷ്താഖ് അലി ട്വന്റി20 ടൂര്‍ണമെന്റിനിടെ നടന്ന പരിശോധനയിലാണ് രക്തത്തില്‍ ടെര്‍ബുട്ടാലിന്‍ കണ്ടെത്തിയത്.

മുംബൈ ക്രിക്കറ്റ് അസോസിയേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള താരമാണ് പ്രിഥ്വി ഷാ. ചുമയ്ക്കുള്ള മരുന്നില്‍ സാധാരണമായി കണ്ടു വരുന്ന നിരോധിത വസ്തു ഷാ അശ്രദ്ധമായി ഉള്ളിലാക്കുകയായിരുന്നുവെന്ന് ബിസിസിഐ പ്രസ്താവനയില്‍ പറയുന്നു. മാര്‍ച്ച് 16 മുതല്‍ നവംബര്‍ 15വരെയാണ് വിലക്ക്. ഇതോടെ ബംഗ്ലാദേശിനും ദക്ഷിണാഫ്രിക്കയ്ക്കും എതിരായ ഹോം സീരീസില്‍ പ്രിഥ്വി ഷായ്ക്ക് കളിക്കാന്‍ കഴിയില്ല.

Next Story

RELATED STORIES

Share it