Cricket

വംശീയവാദിയല്ല; മാപ്പ് പറഞ്ഞ് ഡീകോക്ക്; ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി കളിക്കണം

ടീമിനൊപ്പം ലോകകപ്പില്‍ മുട്ടുകുത്തി പ്രതിഷേധിക്കാന്‍ താന്‍ ഒരുക്കമാണ്.

വംശീയവാദിയല്ല; മാപ്പ് പറഞ്ഞ് ഡീകോക്ക്; ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി കളിക്കണം
X


ദുബയ്: വംശീയതയ്‌ക്കെതിരേ ദക്ഷിണാഫ്രിക്കന്‍ ടീമിനൊപ്പം നിലകൊള്ളാത്തതിനെ തുടര്‍ന്ന് ടീമില്‍ നിന്നും പുറത്തായ മുന്‍ ക്യാപ്റ്റന്‍ ഡീകോക്ക് ക്ഷമാപണവുമായി രംഗത്ത്. താന്‍ വംശീയവാദിയല്ലെന്നും തന്നെ അങ്ങിനെ വിളിക്കരുതെന്നും താരം ആവശ്യപ്പെട്ടു. വര്‍ണവിവേചനത്തിനും വംശീയതയ്ക്കും താന്‍ എതിരല്ല. ടീമിനൊപ്പം ലോകകപ്പില്‍ മുട്ടുകുത്തി പ്രതിഷേധിക്കാന്‍ താന്‍ ഒരുക്കമാണ്. ഈ വിഷയത്തിന്റെ പ്രാധാന്യം ഉള്‍കൊള്ളാതെയാണ് നിലപാട് എടുത്തത്. വംശീയതയ്‌ക്കെതിരായി താന്‍ പ്രതിഷേധിക്കുന്നതിലൂടെ മറ്റുള്ളവരുടെ ജീവിതം മെച്ചപ്പെടുന്നുണ്ടെങ്കില്‍ താന്‍ സന്തോഷവാനാണ്. തന്റെ പ്രവൃത്തിയില്‍ ക്ഷമാപണം നടത്തുന്നു. കറുത്തവരും വെളുത്തവരും അടങ്ങിയതാണ് തന്റെ കുടുംബം എല്ലാവരെയും ഒരുപോലെ കാണാനാണിഷ്ടം. ദക്ഷിണാഫ്രിക്കന്‍ ടീമിനായി തനിക്ക് ഇനിയും കളിക്കണമെന്നും താരം പറഞ്ഞു. കഴിഞ്ഞ ദിവസം ലോകകപ്പിലെ വിന്‍ഡീസിനെതിരായ മല്‍സരത്തിന് തൊട്ടുമുമ്പാണ് ഡീകോക്ക് ടീമില്‍ നിന്നും പുറത്തായത്.




Next Story

RELATED STORIES

Share it