മുഹമ്മദ് ആമിറിന് വിരമിക്കല്‍ പിന്‍വലിക്കാം; പാക് ടീമിലേക്ക് ക്ഷണം
വാതുവയ്പ്പുമായി ബന്ധപ്പെട്ട ഒരു താരങ്ങള്‍ക്കും ഒരിക്കലും അവസരം നല്‍കരുതെന്നായിരുന്നു റമീസ് രാജയുടെ തീരുമാനം.

കറാച്ചി: വാതുവയ്പ്പ് കേസില്‍ ആരോപിതനായി പാക് ടീമില്‍ നിന്ന് പുറത്തായി വിരമിക്കല്‍ പ്രഖ്യാപിച്ച പേസര്‍ മുഹമ്മദ് ആമിറിന് വീണ്ടും ദേശീയ ടീമില്‍ തിരിച്ചെത്താം. പുതിയ പിസിബി ചെയര്‍മാന്‍ നജം സേഥിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആമിറിന് താല്‍പ്പര്യം ഉണ്ടെങ്കില്‍ വിരമിക്കല്‍ പിന്‍വലിച്ച് ടീമിനൊപ്പം ചേരാം-സേഥി അറിയിച്ചു. താരത്തിന്റെ വിലക്ക് കഴിഞ്ഞതിന് ശേഷം ദേശീയ ടീമില്‍ നിന്ന് വിളി വരാത്തതിനെ തുടര്‍ന്നായിരുന്നു വിരമിക്കല്‍ പ്രഖ്യാപിച്ചത്. 2010ലാണ് വിവാദ വാതുവയ്പ്പ് നടന്നത്. തുടര്‍ന്നായിരുന്നു അഞ്ച് വര്‍ഷത്തെ താരത്തിന്റെ വിലക്ക്. ആമിറിനെ ടീമിലെടുക്കുന്നതിന് മുന്‍ ചെയര്‍മാന്‍ റമീസ് രാജ എതിരായിരുന്നു. പാകിസ്താന്റെ മികച്ച പേസറായിരുന്നു ആമിര്‍.

വാതുവയ്പ്പുമായി ബന്ധപ്പെട്ട ഒരു താരങ്ങള്‍ക്കും ഒരിക്കലും അവസരം നല്‍കരുതെന്നായിരുന്നു റമീസ് രാജയുടെ തീരുമാനം. എന്നാല്‍ വാതുവയ്പ്പിനെ തുടര്‍ന്നുള്ള വിലക്ക് കഴിഞ്ഞാല്‍ ഏതൊരു താരത്തിനും രണ്ടാമതൊരു അവസരം നല്‍കണമെന്നാണ് പുതിയ ചെയര്‍മാന്റെ നയം.
RELATED STORIES
ആഗോള റാങ്കിങില് അഫ്ഗാന് കറന്സി ഒന്നാമത്
2 Oct 2023 11:27 AM GMTകൊവിഡ് വാക്സിന് വികസിപ്പിച്ച ശാസ്ത്രജ്ഞര്ക്ക് വൈദ്യശാസ്ത്ര നൊബേല്...
2 Oct 2023 10:37 AM GMT63.12 ശതമാനം അതിപിന്നാക്കക്കാര് ; മുന്നാക്കക്കാര് 15.52; ജാതി...
2 Oct 2023 10:16 AM GMTഷര്ട്ട് നല്കി, ചെയ്ത തെറ്റ് പെണ്കുട്ടിയെ ആശുപത്രിയില്...
2 Oct 2023 7:01 AM GMTഐഎസ്എല്ലില് വിജയം തുടര്ന്ന് ബ്ലാസ്റ്റേഴ്സ്; ലൂണ രക്ഷകന്
1 Oct 2023 5:29 PM GMTഏഷ്യന് ഗെയിംസ്; പുരുഷ ലോങ്ജംപില് ശ്രീശങ്കറിന് വെള്ളി
1 Oct 2023 2:29 PM GMT