തുടര്‍ച്ചയായ 12 ട്വന്റി-20 ജയങ്ങള്‍; ഇന്ത്യക്ക് റെക്കോഡ്
റുമാനിയ യൂറോപ്പ്യന്‍ രാജ്യങ്ങളുമായി കളിച്ചാണ് 12 മല്‍സരങ്ങള്‍ ജയിച്ചത്.

മുംബൈ: ട്വന്റി-20യിലെ പുതിയ റെക്കോഡുമായി ടീം ഇന്ത്യ.തുടര്‍ച്ചയായി കൂടുതല്‍ മല്‍സരങ്ങള്‍ ജയിച്ച റെക്കോഡാണ് ഇന്ത്യ നേടിയത്.തുടര്‍ച്ചയായ 12 ട്വന്റി-20 മല്‍സരങ്ങളില്‍ ജയിച്ച അഫ്ഗാനിസ്താന്‍, റൊമാനിയ എന്നീ ടീമുകള്‍ക്കൊപ്പമാണ് ഇന്ത്യയും ഇടം നേടിയത്. ഇതില്‍ ടെസ്റ്റ് മല്‍സരങ്ങള്‍ കളിക്കുന്ന മൂന്ന് അന്താരാഷ്ട്ര ടീമുകള്‍ക്കെതിരേ പരമ്പര തൂത്തുവാരിയ റെക്കോഡും ഇന്ത്യയ്ക്ക് സ്വന്തമാക്കി. ന്യൂസിലന്റ്, വെസ്റ്റ്ഇന്‍ഡീസ്, ശ്രീലങ്ക എന്നീ ടീമുകള്‍ക്കെതിരെയാണ് ഇന്ത്യ പരമ്പര തൂത്തുവാരിയത്. ഇക്കഴിഞ്ഞ ട്വന്റി ലോകകപ്പില്‍ അഫ്ഗാനിസ്താന്‍, സ്‌കോട്ട്‌ലന്റ്, നമീബിയ എന്നീ ടീമുകളെ തോല്‍പ്പിച്ച ഇന്ത്യ ന്യൂസിലന്റ്, വെസ്റ്റ്ഇന്‍ഡീസ്, ശ്രീലങ്ക എന്നീ ടീമുകള്‍ക്കെതിരായ ട്വന്റി-20 പരമ്പരകള്‍ തൂത്തുവാരുകയും ചെയ്തിരുന്നു. റൊമാനിയ യൂറോപ്പ്യന്‍ രാജ്യങ്ങളുമായി കളിച്ചാണ് 12 മല്‍സരങ്ങള്‍ ജയിച്ചത്.
RELATED STORIES
ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിന്‍വലിച്ചു
29 March 2023 5:55 AM GMTകൈക്കൂലി: കര്‍ണാടകയില്‍ ബിജെപി എംഎല്‍എ മദല്‍ വിരൂപാക്ഷപ്പ അറസ്റ്റില്‍
27 March 2023 2:39 PM GMTനടനും മുന്‍ എംപിയുമായ ഇന്നസെന്റ് അന്തരിച്ചു
26 March 2023 5:31 PM GMTതൃപ്പൂണിത്തുറ കസ്റ്റഡി മരണം: എസ്ഐയ്ക്ക് സസ്പെന്ഷന്; അന്വേഷണം ക്രൈം ...
26 March 2023 9:49 AM GMTപരിശീലന പറക്കലിനിടെ നെടുമ്പാശ്ശേരിയില്‍ കോസ്റ്റ് ഗാര്‍ഡിന്റെ...
26 March 2023 8:15 AM GMTരാഹുല്‍ഗാന്ധിയുടെ ലോക്സഭാ അംഗത്വം റദ്ദാക്കി
24 March 2023 9:06 AM GMT