Cricket

ഏഷ്യ കപ്പ് ട്രോഫി യുഎഇ ക്രിക്കറ്റ് ബോര്‍ഡിന് കൈമാറി മൊഹ്‌സിന്‍ നഖ് വി

ഏഷ്യ കപ്പ് ട്രോഫി യുഎഇ ക്രിക്കറ്റ് ബോര്‍ഡിന് കൈമാറി മൊഹ്‌സിന്‍ നഖ് വി
X

ദുബായ്: ഏഷ്യ കപ്പ് വിജയികളായ ഇന്ത്യന്‍ ടീമിന്റെ ട്രോഫി ഏഷ്യന്‍ ക്രിക്കറ്റ് ബോര്‍ഡ് അധ്യക്ഷനും പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാനുമായ മൊഹ്‌സിന്‍ നഖ് വി യുഎഇ ക്രിക്കറ്റ് ബോര്‍ഡിന് കൈമാറിയതായി റിപോര്‍ട്ട്. ട്രോഫി കൈമാറിയില്ലെങ്കില്‍ നഖ്വിയെ ഇംപീച്ച് ചെയ്യുമെന്ന് ബിസിസിഐ വ്യക്തമാക്കിയതോടെയാണ് ട്രോഫി യുഎഇയ്ക്ക് കൈമാറിയതെന്നാണ് സൂചന. എന്നാല്‍ ഇന്ത്യന്‍ ടീമിന് ട്രോഫി എപ്പോള്‍ കൈമാറുമെന്ന കാര്യത്തില്‍ വ്യക്തതയില്ല.

അതേസമയം, നഖ്വി ബുധനാഴ്ച തന്നെ ദുബായില്‍ നിന്നും ലാഹോറിലേക്ക് തിരിക്കുമെന്നാണ് വിവരം. കഴിഞ്ഞ ദിവസം നടന്ന ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ യോഗത്തില്‍ നഖ് വിയെ ബിസിസിഐ രൂക്ഷമായി വിമര്‍ശിക്കുകയും ട്രോഫി കൈമാറണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ഏഷ്യ കപ്പ് ഫൈനലിനു പിന്നാലെ നഖ് വിയില്‍ നിന്നും ട്രോഫി വാങ്ങാന്‍ സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം വിസമ്മതിച്ചതിരുന്നു. ഇതിനു പിന്നാലെ നഖ് വി ട്രോഫിയുമായി കളം വിട്ടത്തോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. നഖ്വി സ്റ്റേഡിയം വിട്ടുപോയപ്പോള്‍ ഏഷ്യ കപ്പ് ട്രോഫിയും മെഡലുകളും അദ്ദേഹത്തിന്റെ കൂടെയുള്ളവര്‍ കൊണ്ടുപോയിരുന്നു.






Next Story

RELATED STORIES

Share it