Cricket

പാക് ക്രിക്കറ്റ് താരം മുഹമ്മദ് അമീര്‍ വിരമിച്ചു

മൂന്ന് ഫോര്‍മേറ്റുകളിലുമായി 119 വിക്കറ്റുകള്‍ അമീര്‍ നേടിയിട്ടുണ്ട്.

പാക് ക്രിക്കറ്റ് താരം മുഹമ്മദ് അമീര്‍ വിരമിച്ചു
X


കറാച്ചി: പാകിസ്ഥാന്‍ ക്രിക്കറ്റ് മാനേജ്‌മെന്റ് തന്നെ മാനസികമായി പീഢിപ്പിച്ചെന്ന് ആരോപിച്ച് ദേശീയ താരം മുഹമ്മദ് അമീര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. 28 കാരനായ അമീര്‍ 2019ല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിരുന്നു. ന്യൂസിലന്റ് പര്യടനത്തിലെ പാക് ടീമില്‍ നിന്നും താരം അടുത്തിടെ പുറത്തായിരുന്നു. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ താന്‍ ഏത് സമയം കളിക്കാന്‍ പ്രാപ്തനാണ്. എന്നാല്‍ പാക് ക്രിക്കറ്റ് മാനേജ്‌മെന്റ് തന്നോട് കാണിക്കുന്ന സമീപനം വേദനാജനകമാണെന്നും തന്നെ എപ്പോഴും തഴയപ്പെടുന്നുവെന്നും അമീര്‍ പറഞ്ഞു. രാജ്യത്തിന് വേണ്ടി കളിക്കാന്‍ താന്‍ ഇനിയില്ലെന്നും അന്താരഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നുവെന്നും താരം അറിയിച്ചു. പാകിസ്ഥാന് വേണ്ടി 146 മല്‍സരങ്ങള്‍ കളിച്ചിട്ടുണ്ട്. മൂന്ന് ഫോര്‍മേറ്റുകളിലുമായി 119 വിക്കറ്റുകള്‍ അമീര്‍ നേടിയിട്ടുണ്ട്. 2009ല്‍ 17 വയസ്സിലാണ് അമീര്‍ ദേശീയ ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്. 2011ല്‍ വാതുവെപ്പുമായി ബന്ധപ്പെട്ട് താരം കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് അഞ്ച് വര്‍ഷത്തേക്ക് അമീറിനെ പാകിസ്ഥാന്‍ ടീമില്‍ നിന്നും പുറത്താക്കിയിരുന്നു. ശേഷം 2016ല്‍ ആണ് താരം വീണ്ടും ടീമില്‍ ഇടം നേടിയത്. 2017ല്‍ ചാംപ്യന്‍സ് ലീഗ് നേടിയ പാക് ടീമിലെ അംഗമായിരുന്നു അമീര്‍.



Next Story

RELATED STORIES

Share it