അഫ്ഗാനെതിരേ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു

കളിയുടെ തുടക്കത്തില്‍ തന്നെ രോഹിത് ശര്‍മയെ ക്ലീന്‍ ബൗള്‍ഡ് ചെയ്ത് അഫ്ഗാന്‍ ബൗളര്‍ മുജീബ് റഹ്മാന്‍ ഞെട്ടിച്ചു.

അഫ്ഗാനെതിരേ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു

ലണ്ടന്‍: ലോകകപ്പ് ക്രിക്കറ്റില്‍ അഫ്ഗാനിസ്താനെതിരായ മല്‍സരത്തില്‍ ഇന്ത്യക്ക് ടോസ്. ഇംഗ്ലണ്ടിലെ റോസ് ബൗള്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കുന്ന മല്‍സരത്തില്‍ നായകന്‍ കോലി ബാറ്റിങ് തിരഞ്ഞെടുക്കുത്തു. കളിയുടെ തുടക്കത്തില്‍ തന്നെ രോഹിത് ശര്‍മയെ ക്ലീന്‍ ബൗള്‍ഡ് ചെയ്ത് അഫ്ഗാന്‍ ബൗളര്‍ മുജീബ് റഹ്മാന്‍ ഞെട്ടിച്ചു.

ഇന്ത്യന്‍ ടീമില്‍ ഒരു മാറ്റമാണുള്ളത്. പരിക്കേറ്റ ഭുവനേശ്വര്‍ കുമാറിന് പകരം മുഹമ്മദ് ഷമി ഇന്ത്യന്‍ പേസ് നിരയെ നയിക്കും. ലോകകപ്പില്‍ ഇതുവരെ ഒരു മത്സരവും ജയിക്കാത്ത അഫ്ഗാനെതിരെ മികച്ച ജയമാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്. ശക്തരായ മൂന്നു ടീമുകളെ തോല്‍പ്പിച്ചാണ് ഇന്ത്യ അഞ്ചാം മത്സരത്തിനിറങ്ങിയിരിക്കുന്നത്. ന്യൂസിലന്‍ഡിനെതിരായ മത്സരം മഴമൂലം തടസപ്പെട്ടിരുന്നു

RELATED STORIES

Share it
Top