Cricket

രണ്ടാം വരവറിയിച്ച് കെ എം ആസിഫ്; ആദ്യ പന്തില്‍ വിക്കറ്റ്

2018ലാണ് എടവണ്ണക്കാരനായ ആസിഫ് ചെന്നൈ ടീമിലെത്തിയത്.

രണ്ടാം വരവറിയിച്ച് കെ എം ആസിഫ്; ആദ്യ പന്തില്‍ വിക്കറ്റ്
X

അബുദാബി: ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മലയാളി താരം കെ എം ആസിഫിന് ആദ്യ ഐപിഎല്‍ വിക്കറ്റ്. ഇന്ന് രാജസ്ഥാന്‍ റോയല്‍സിന്റെ യശ്വസി ജയ്‌സ്വാലിന്റെ (50) വിക്കറ്റാണ് ആസിഫ് വീഴത്തിയത്. അതിവേഗം അര്‍ദ്ധസെഞ്ചുറി നേടിയ ജയ്‌സ്വാലിനെ ധോണിക്ക് ക്യാച്ച് നല്‍കിയാണ് 28കാരനായ ആസിഫ് പുറത്താക്കിയത്. 2.1 ഓവറാണ് താരം പന്തെറിഞ്ഞത്. 18 റണ്‍സ് വിട്ടുകൊടുത്തെങ്കിലും സുപ്രധാന വിക്കറ്റാണ് ആസിഫ് നേടിയത്. ദീപക് ചാഹറിന് പകരമാണ് ആസിഫ് ടീമില്‍ ഇടം നേടിയത്. 2018ലാണ് എടവണ്ണക്കാരനായ ആസിഫ് ചെന്നൈ ടീമിലെത്തിയത്. ആ സീസണില്‍ രണ്ട് മല്‍സരങ്ങളില്‍ കളിച്ചെങ്കിലും വിക്കറ്റ് നേടാനായിരുന്നില്ല. റീ എന്‍ട്രിയില്‍ കേരളാ താരം വിക്കറ്റ് നേടിയ ത്രില്ലിലാണ് മലയാളി ആരാധകര്‍.




Next Story

RELATED STORIES

Share it