വിമര്‍ശകര്‍ക്ക് മറുപടിയായി രാഹുലിന്റെ സെഞ്ചുറി സെലിബ്രേഷന്‍
36 ഇന്നിങ്‌സുകളിലായാണ് രാഹുല്‍ 1500 റണ്‍സ് നേടിയത്.

പുനെ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ കെ എല്‍ രാഹുലിന്റെ സെഞ്ചുറി സെലിബ്രേഷന്‍ വളരെ വ്യത്യസ്തമായിരുന്നു. ബാറ്റ് താഴെ വച്ചതിന് ശേഷം രണ്ട് ചെവിയിലും വിരല്‍ വച്ച് കണ്ണ് പൂട്ടിയായിരുന്നു താരത്തിന്റെ ആഘോഷം. ഇങ്ങനെയൊരു ആഘോഷം എന്തിനാണെന്ന് താരം തന്നെ പിന്നീട് വ്യക്തമാക്കി. ഇത് എന്റെ മാത്രം വ്യാഖ്യാനമാണ്. എല്ലാ ശബ്ദങ്ങളെയും ബഹിഷ്‌കരിക്കുന്നു.നിരന്തരമായ പ്രയ്തനങ്ങളിലൂടെയാണ് ടീമിനായി കളിക്കുന്നത്.എന്നാല്‍ ചിലര്‍ വിമര്‍ശിക്കാന്‍ മാത്രം വരുന്നു. വിമര്‍ശനം കൊണ്ട് താഴ്ത്തികെട്ടാന്‍ ശ്രമിക്കുന്നു. അവ കാണാതിരിക്കാനും കേള്‍ക്കാതിരിക്കുനും കഴിയില്ല. അവര്‍ക്കെതിരേയാണ് ഇത്തരത്തിലുള്ള ആഘോഷം. എല്ലാവരും നിശ്ബദരായിരിക്കുക-രാഹുല്‍ വ്യക്തമാക്കി. ഇംഗ്ലണ്ടിനെതിരേയുള്ള ട്വന്റി പരമ്പരയിലെ എല്ലാ ഇന്നിങ്‌സുകളിലും രാഹുല്‍ ഫ്ളോപ്പായിരുന്നു. തുടര്‍ന്ന് താരത്തിനെതിരേ വന്‍ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.
114 പന്തില്‍ നിന്നാണ് രാഹുല്‍ 108 റണ്‍സ് നേടിയത്. അതിനിടെ അതിവേഗം 1500 റണ്‍സ് നേടിയ ഇന്ത്യന്‍ താരമെന്ന റെക്കോഡും രാഹുലിന്റെ പേരിലായി. 36 ഇന്നിങ്‌സുകളിലായാണ് രാഹുല്‍ 1500 റണ്‍സ് നേടിയത്. 38 ഇന്നിങ്‌സുകളില്‍ നേട്ടം കൈവരിച്ച കോഹ്‌ലിയുടെ റെക്കോഡാണ് രാഹുല്‍ തിരുത്തിയത്.
RELATED STORIES
കോട്ടയം മുണ്ടക്കയത്ത് ഇടിമിന്നലേറ്റ് രണ്ടുപേര്‍ മരിച്ചു
29 March 2023 2:13 PM GMTകെ സുരേന്ദ്രന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം: നിന്ദ്യവും...
29 March 2023 11:40 AM GMTരാമനവമി ഘോഷയാത്ര; ആക്രമണം ഭയന്ന് ഹൈദരാബാദില്‍ മസ്ജിദുകളും ദര്‍ഗകളും...
29 March 2023 9:55 AM GMTശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക മറന്നുവച്ച സംഭവം; യുവതിക്ക്...
29 March 2023 8:25 AM GMTകര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് മെയ് 10ന്; വോട്ടെണ്ണല്‍ 13ന്
29 March 2023 8:02 AM GMTസിപിഎം വനിതാ നേതാക്കള്‍ക്കെതിരായ കെ സുരേന്ദ്രന്റെ അധിക്ഷേപം: യൂത്ത്...
28 March 2023 1:50 PM GMT