ഐപിഎല്‍; ജയം തുടരാന്‍ പഞ്ചാബ്; വിജയവഴിയില്‍ തിരിച്ചെത്താന്‍ കൊല്‍ക്കത്ത
ബൗളര്‍ കഗിസോ റബാദെ ടീമില്‍ തിരിച്ചെത്തിയത് പിബികെഎസിന് ആശ്വാസം നല്‍കും.

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന മല്‍സരത്തില്‍ പഞ്ചാബ് കിങ്‌സ് ഇലവന്‍ കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സിനെ നേരിടും. ലീഗിലെ പഞ്ചാബിന്റെ രണ്ടാം മല്‍സരവും കൊല്‍ക്കത്തയുടെ മൂന്നാം മല്‍സരവുമാണ്. ആദ്യ മല്‍സരത്തില്‍ പഞ്ചാബ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ പരാജയപ്പെടുത്തിയിരുന്നു. ശ്രേയസ് അയ്യര്‍ക്ക് കീഴില്‍ ഇറങ്ങിയ കെകെആര്‍ ആദ്യ മല്‍സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ പരാജയപ്പെടുത്തിയിരുന്നു. എന്നാല്‍ രണ്ടാം മല്‍സരത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സിനോട് കൊല്‍ക്കത്ത തോല്‍വി വഴങ്ങി. ആദ്യ മല്‍സരം ജയിച്ചെങ്കിലും കൂടുതല്‍ റണ്‍സ് വഴങ്ങിയത് പഞ്ചാബിന് തിരിച്ചടി ആയിട്ടുണ്ട്. ബൗളര്‍ കഗിസോ റബാദെ ടീമില്‍ തിരിച്ചെത്തിയത് പിബികെഎസിന് ആശ്വാസം നല്‍കും. അജിങ്ക്യാ രഹാനെ, വെങ്കിടേഷ് അയ്യര്‍ എന്നിവര്‍ ശ്രേയസ് അയ്യര്‍ക്കൊപ്പം ഫോമിലേക്കുയര്‍ന്നാണ് കെകെആറിനെ തടയാനാവില്ല. രാത്രി 7.30നാണ് മല്‍സരം.
RELATED STORIES
സംസ്ഥാനത്ത് മൂന്ന് ദിവസം മഴയ്ക്കും കടല്ക്ഷോഭത്തിനും സാധ്യതയെന്ന്...
23 March 2023 4:31 PM GMTസംസ്ഥാനത്ത് കൊവിഡ് കേസുകള് കൂടുന്നു; അതീവ ജാഗ്രത തുടരണമെന്ന്...
23 March 2023 4:22 PM GMTബിജെപിക്ക് എംപിയെ തരാമെന്ന വാഗ്ദാനം അപകടകരം; ജോസഫ് പാംപ്ലാനിക്കെതിരേ...
23 March 2023 12:55 PM GMTരണ്ടുവര്ഷത്തെ തടവുശിക്ഷ: രാഹുല്ഗാന്ധിയുടെ എംപി സ്ഥാനത്തിന് അയോഗ്യതാ...
23 March 2023 12:47 PM GMTരാജ് താക്കറെയുടെ ഭീഷണി: മുംബൈ മാഹിം തീരത്തെ ദര്ഗ പൊളിച്ചുനീക്കി
23 March 2023 9:16 AM GMTഏപ്രില് ഒന്നുമുതല് കെട്ടിടനിര്മാണ പെര്മിറ്റ് ഫീസ്...
23 March 2023 8:58 AM GMT