ഐപിഎല്‍; റോയല്‍ പോരാട്ടത്തില്‍ ബാംഗ്ലൂരിന് ജയം
154 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ബാംഗ്ലൂര്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ അഞ്ച് പന്ത് ബാക്കി നില്‍ക്കെ വിജയം കണ്ടു.

അബുദാബി: ഐപിഎല്ലില്‍ ഇന്ന് നടന്ന റോയല്‍ പോരാട്ടത്തില്‍ ബാംഗ്ലൂരിന് എട്ട് വിക്കറ്റ് ജയം.രാജസ്ഥാന്‍ റോയല്‍സിനെതിരേ സീസണിലെ ഏറ്റവും മികച്ച പ്രകടനവുമായാണ് ബാംഗ്ലൂര്‍ ഇന്നിങ്‌സ് അവസാനിപ്പിച്ചത്.154 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ബാംഗ്ലൂര്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ അഞ്ച് പന്ത് ബാക്കി നില്‍ക്കെ വിജയം കണ്ടു. ക്യാപ്റ്റന്‍ കോഹ്‌ലി ഫോമിലേക്കുയര്‍ന്ന മല്‍സരത്തില്‍ മലയാളി താരം ദേവദത്ത് പടിക്കല്‍ ഇന്ന് അര്‍ദ്ധസെഞ്ചുറി നേടി. കോഹ് ലി 72 റണ്‍സുമായും ദേവ്ദത്ത് 63 റണ്‍സുമായി നിലയുറപ്പിച്ചപ്പോള്‍ ബാംഗ്ലൂര്‍ ജയം അനായാസമായി. ദേവ്ദത്തിന്റെ ടൂര്‍ണ്ണമെന്റിലെ മൂന്നാം അര്‍ദ്ധസെഞ്ചുറിയാണ്. ഐപിഎല്‍ ചരിത്രത്തില്‍ നാലു മല്‍സരങ്ങളില്‍ മൂന്നെണ്ണത്തിലും 50ന് മുകളില്‍ സ്‌കോര്‍ ചെയ്‌തെന്ന റെക്കോഡും താരം സ്വന്തമാക്കി. 45 പന്തില്‍ നിന്നാണ് താരം 63 റണ്‍സ് നേടിയത്.
ടോസ് നേടിയ രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സെടുക്കുകയായിരുന്നു. യുസ്‌വേന്ദ്ര ചാഹല്‍(മൂന്ന് വിക്കറ്റ്), ഇസുറു ഉദാന(രണ്ട് വിക്കറ്റ്) , സെയ്‌നി(ഒരു വിക്കറ്റ്) എന്നിവരുടെ മികച്ച ബൗളിങാണ് രാജസ്ഥാനെ പിടിച്ചുകെട്ടിയത്. മഹിപാല്‍ ലൊമറോര്‍ (47) മാത്രമാണ് രാജസ്ഥാന്‍ നിരയില്‍ പിടിച്ചുനിന്നത്. സഞ്ജു സാംസണ്‍ ഇന്ന് നാല് റണ്‍സിന് പുറത്തായി.
RELATED STORIES
വസ്ത്രം കൊണ്ട് ആരുടെയെങ്കിലും വികാരം വ്രണപ്പെടുത്തിയിട്ടുണ്ടെങ്കില്...
2 April 2023 7:47 AM GMTസന്ദര്ശക വിസയില് നിയന്ത്രണം ഏര്പ്പെടുത്തി യുഎഇ
2 April 2023 7:30 AM GMTപശുവിന്റെ പേരില് വീണ്ടും കൊലപാതകം; കര്ണാടകയില് കന്നുകാലി...
2 April 2023 4:22 AM GMTവേളാങ്കണി തീര്ത്ഥാടനത്തിന് പോയ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് നാല് മരണം, ...
2 April 2023 4:12 AM GMT'ആര്എസ്എസുകാര് 21ാം നൂറ്റാണ്ടിലെ കൗരവര്'; രാഹുല് ഗാന്ധിക്കെതിരേ...
1 April 2023 12:07 PM GMTബംഗാള്, ഗുജറാത്ത് അക്രമങ്ങള് 2024ന്റെ ബിജെപിയുടെ ട്രെയിലര്...
1 April 2023 11:59 AM GMT