Cricket

ഐ പി എല്‍; അബുദാബി മുംബൈയെ തുണച്ചു; പഞ്ചാബിന് തോല്‍വി

മുംബൈ ഉയര്‍ത്തിയ 191 റണ്‍സ് പിന്‍തുടര്‍ന്ന പഞ്ചാബ് 143 റണ്‍സെടുത്ത് പുറത്താവുകയായിരുന്നു.

ഐ പി എല്‍; അബുദാബി മുംബൈയെ തുണച്ചു; പഞ്ചാബിന് തോല്‍വി
X


അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈക്ക് വന്‍ ജയം. മുംബൈയുടെ ബാറ്റ്‌സ്മാന്‍മാരും ബൗളര്‍മാരും ഒരു പോലെ ഫോമിലേക്കുയര്‍ന്ന മല്‍സരത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെയാണ് അവര്‍ തറപ്പറ്റിച്ചത്. 48 റണ്‍സിനാണ് ഇന്ത്യന്‍സിന്റെ ജയം. മുംബൈ ഉയര്‍ത്തിയ 191 റണ്‍സ് പിന്‍തുടര്‍ന്ന പഞ്ചാബ് 143 റണ്‍സെടുത്ത് പുറത്താവുകയായിരുന്നു.


മുംബൈ ഉയര്‍ത്തിയ കൂറ്റന്‍ സ്‌കോര്‍ പിന്‍തുടരാന്‍ പഞ്ചാബ് തുടക്കം മുതലേ പാടുപെട്ടു. ക്യാപ്റ്റന്‍ രാഹുല്‍(17), മായങ്ക് അഗര്‍വാള്‍ (25) എന്നിവര്‍ക്കും ഇന്ന് ഫോം നിലനിര്‍ത്താനായില്ല. നിക്കോളസ് പൂരന്‍ 27 പന്തില്‍ 44 റണ്‍സെടുത്ത് പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചെങ്കിലും പാറ്റിന്‍സണ്‍ന്റെ പന്തില്‍ ഡീ കോക്കിന് ക്യാച്ച് നല്‍കി പുറത്തായി. പിന്നീട് വന്നവര്‍ക്കൊന്നും മുംബൈ ബൗളിങിന് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല. കൃഷ്ണപ്പാ ഗൗതം 13 പന്തില്‍ നിന്ന് 22 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. ഒടുവില്‍ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സെടുത്ത് പഞ്ചാബ് ഇന്നിങ്‌സ് അവസാനിപ്പിക്കുകയായിരുന്നു.രാഹുല്‍ ചാഹര്‍, ജസ്പ്രീത് ബുംറ, പാറ്റിന്‍സണ്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടിയപ്പോള്‍ ക്രുനാല്‍ പാണ്ഡെ, ബോള്‍ട്ട് എന്നിവര്‍ ഓരോ വിക്കറ്റും നേടി.


ടോസ് നേടിയ കിങ്‌സ് ഇലവന്‍ പഞ്ചാബ് മുംബൈയെ ബാറ്റിങിനയക്കുകയായിരുന്നു. ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മ്മ ഫോമിലേക്കുയര്‍ന്ന മല്‍സരത്തില്‍ മുംബൈ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെടുത്തു. രോഹിത്ത് ഇന്ന് ബാറ്റിങ് തുടങ്ങി രണ്ട് റണ്‍സ് നേടിയതോടെ ഐപിഎല്ലിലെ 5000 എലൈറ്റ് ക്ലബ്ബില്‍ കയറി. കോഹ് ലിയും സുരേഷ് റെയ്‌നയുമാണ് ഇതിന് മുമ്പ് 5000 ക്ലബ്ബില്‍ കയറിയത്. 45 പന്തില്‍ 70 റണ്‍സെടുത്ത് രോഹിത്ത് പുറത്തായതിന് ശേഷമെത്തിയ ഇഷാന്‍ കിഷന്‍ (28), പൊള്ളാര്‍ഡ്(47), ഹാര്‍ദ്ദിക്ക് പാണ്ഡെ(30) എന്നിവര്‍ അതിവേഗം മുംബൈ സ്‌കോര്‍ ചലിപ്പിച്ചു. 11 പന്തില്‍ നിന്നാണ് ഹാര്‍ദ്ദിക്ക് 30 റണ്‍സെടുത്തത്.




Next Story

RELATED STORIES

Share it