ഐ പി എല്‍; സൂപ്പര്‍ ഓവറില്‍ കൊല്‍ക്കത്തയ്ക്ക് ജയം
ലോക്കി ഫെര്‍ഗൂസണ്‍ന്റെ നിര്‍ണ്ണായകമായ ബൗളിങാണ് കൊല്‍ക്കത്തയ്ക്ക് ജയമൊരുക്കിയത്.

അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദ്-കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സ് മല്‍സരത്തില്‍ കൊല്‍ക്കത്തയ്ക്ക് ജയം. സൂപ്പര്‍ ഓവറിലാണ് കൊല്‍ക്കത്ത ജയം കണ്ടത്. മല്‍സരം സമനിലയിലായതിനെ തുടര്‍ന്നാണ് സൂപ്പര്‍ ഓവറിലേക്ക് നീണ്ടത്. സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് മൂന്ന് പന്ത് നേരിട്ട് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ രണ്ട് റണ്‍സെടുത്തു. തുടര്‍ന്ന് ബാറ്റ് ചെയ്ത കൊല്‍ക്കത്ത നാല് പന്ത് നേരിട്ട് വിക്കറ്റൊന്നും നഷ്ടപ്പെടാതെ മൂന്ന് റണ്‍സെടുത്ത് വിജയം കരസ്ഥമാക്കി.
ലോക്കി ഫെര്‍ഗൂസണ്‍ന്റെ നിര്‍ണ്ണായകമായ ബൗളിങാണ് കൊല്‍ക്കത്തയ്ക്ക് ജയമൊരുക്കിയത്. സൂപ്പര്‍ ഓവറില്‍ താരം രണ്ട് വിക്കറ്റാണ് നേടിയത്. ടോസ് നേടിയ ഹൈദരാബാദ് കൊല്‍ക്കത്തയെ ബാറ്റിങിനയക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ കൊല്‍ക്കത്ത അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സെടുത്തു. മറുപടി ബാറ്റിങില്‍ ഹൈദരാബാദിനായി ബെയര്‍സ്റ്റോ (36), വില്ല്യംസണ്‍(29) എന്നിവര്‍ മികച്ച തുടക്കമാണ് നല്‍കിയത്. വാര്‍ണര്‍ (47) പുറത്താവാതെ മികച്ച പ്രകടനം നടത്തി. സമദ് 23 റണ്‍സെടുത്തു. ആറ് വിക്കറ്റ് നഷ്ടത്തിലാണ് ഹൈദരാബാദ് 163 റണ്‍സെടുത്തത്. കൊല്‍ക്കത്തയ്ക്കായി ഫെര്‍ഗൂസണ്‍ മൂന്ന് വിക്കറ്റ് നേടി.
ശുഭ്മാന്‍ ഗില്‍(36), ത്രിപാട്ടി (23), റാണ(29), മോര്‍ഗാന്‍(34), കാര്‍ത്തിക്ക് (29) എന്നിവരുടെ പ്രകടനമാണ് ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്തയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍ നല്‍കിയത്.
RELATED STORIES
ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിന്‍വലിച്ചു
29 March 2023 5:55 AM GMTസിപിഎം വനിതാ നേതാക്കള്‍ക്കെതിരായ കെ സുരേന്ദ്രന്റെ അധിക്ഷേപം: യൂത്ത്...
28 March 2023 1:50 PM GMTഅഞ്ചുനില ഫ്ളാറ്റിന്റെ ലിഫ്റ്റില്‍ കുടുങ്ങി ഒമ്പതു വയസ്സുകാരന്...
28 March 2023 12:38 PM GMT100 കോടി ഭക്ഷണ പദ്ധതി: എം എ യൂസുഫലി 22 കോടി രൂപ നല്കി
28 March 2023 11:40 AM GMTകശുവണ്ടി വ്യവസായത്തെ രക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം:...
28 March 2023 9:45 AM GMTമഹാരാഷ്ട്രയില്‍ പള്ളിയില്‍ കയറി ഇമാമിനെ ആക്രമിച്ച് താടിവടിച്ചു
28 March 2023 9:13 AM GMT