ഐപിഎല്‍; കൈയ്യെത്തും ദൂരത്ത് ജയം കൈവിട്ട് പഞ്ചാബ്
കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സിനോട് രണ്ട് റണ്‍സിന്റെ തോല്‍വി വഴങ്ങിയാണ് പഞ്ചാബ് കളം വിട്ടത്.

അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ജയിക്കേണ്ട മല്‍സരം കൈയ്യെത്തും ദൂരത്ത് നഷ്ടപ്പെടുത്തി കിങ്‌സ് ഇലവന്‍ പഞ്ചാബ്. കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സിനോട് രണ്ട് റണ്‍സിന്റെ തോല്‍വി വഴങ്ങിയാണ് പഞ്ചാബ് കളം വിട്ടത്. കൊല്‍ക്കത്ത ഉയര്‍ത്തിയ 164 റണ്‍സ് പിന്‍തുടര്‍ന്ന പഞ്ചാബ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സെടുത്ത് പുറത്താവുകയായിരുന്നു. കെ എല്‍ രാഹുല്‍(74) , മായങ്ക് അഗര്‍വാള്‍ (56) എന്നിവര്‍ ഫോമിലേക്കുയര്‍ന്നെങ്കിലും അവസാന നിമിഷം വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി പഞ്ചാബ് മല്‍സരം കൈവിടുകയായിരുന്നു. 58 പന്തില്‍ രാഹുല്‍ 74 റണ്‍സെടുത്തു. 39 പന്തില്‍ നിന്നാണ് അഗര്‍വാള്‍ 56 റണ്‍സെടുത്തത്. എന്നാല്‍ പിന്നീട് വന്ന പൂരന്‍ (16), സിങ് (4), മാക്‌സവെല്‍ (10) എന്നിവര്‍ കാര്യമായ പ്രകടനം നടത്തിയില്ല. ജയിക്കാവുന്ന മല്‍സരം അവസാന നിമിഷത്തില്‍ പഞ്ചാബ് കൈവിടുകയായിരുന്നു. വിക്കറ്റുകള്‍ കൈയിലിരിക്കെയാണ് പഞ്ചാബ് തോല്‍വിയേറ്റുവാങ്ങിയത്. കൊല്‍ക്കത്തയ്ക്കായി പ്രസീത് കൃഷ്ണ മൂന്ന് വിക്കറ്റ് നേടി.
ടോസ് നേടിയ കൊല്‍ക്കത്ത ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ശുഭ്മാന്‍ ഗില്‍ (57), ദിനേശ് കാര്‍ത്തിക്ക് (58) എന്നിവര്‍ മികച്ച ഫോമിലായിരുന്നു. ത്രിപാഠി, റാണ എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായെങ്കിലും ഗില്ലും കാര്‍ത്തിക്കും അതിനെ മറികടന്നു. കൊല്‍ക്കത്തയ്ക്കായി മോര്‍ഗാന്‍ 24 റണ്‍സെടുത്തു. കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെടുക്കുകയായിരുന്നു.
RELATED STORIES
രാമനവമി സംഘര്‍ഷം; പോലിസ് വെടിവയ്പില്‍ പരിക്കേറ്റയാള്‍ കൊല്ലപ്പെട്ടു
31 March 2023 5:13 PM GMTസ്കൂള്‍ കലോല്‍സവം: സ്വാഗതഗാനത്തിലെ മുസ്ലിം വിരുദ്ധ ദൃശ്യാവിഷ്കാരം;...
31 March 2023 9:12 AM GMTദുരിതാശ്വാസ നിധി ദുര്‍വിനിയോഗക്കേസ്: ലോകായുക്തയില്‍ ഭിന്നവിധി; അന്തിമ...
31 March 2023 6:08 AM GMTരാമനവമി ആഘോഷത്തിന്റെ മറവില്‍ മഹാരാഷ്ട്രയിലും ബംഗാളിലും ഗുജറാത്തിലും...
30 March 2023 5:27 PM GMTജയ്പൂര്‍ സ്ഫോടനക്കേസ്: വധശിക്ഷയ്ക്ക് വിധിച്ച എല്ലാ പ്രതികളെയും...
29 March 2023 12:31 PM GMTഅരിക്കൊമ്പനെ പിടികൂടാന്‍ മയക്കുവെടി; വിയോജിപ്പുമായി ഹൈക്കോടതി
29 March 2023 11:35 AM GMT