രാഹുല്‍- ഗെയ്ല്‍ വെടിക്കെട്ട്; പഞ്ചാബിന് തകര്‍പ്പന്‍ ജയം
ക്യാ്പറ്റന്‍ രാഹുലിന്റെയും (61), ക്രിസ് ഗെയ്‌ലിന്റെയും അര്‍ദ്ധശതകത്തിന്റെ ചുവട് പിടിച്ച് വിജയം
ഷാര്‍ജ: പ്രീമിയര്‍ ലീഗില്‍ ഗെയ്ല്‍ വെടിക്കെട്ട് തുടങ്ങിയ മല്‍സരത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന് ജയം. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരേ എട്ട് വിക്കറ്റിന്റെ ജയമാണ് പഞ്ചാബ് നേടിയത്. 172 റണ്‍സിന്റെ ലക്ഷ്യവുമായിറങ്ങിയ ക്യാ്പറ്റന്‍ രാഹുലിന്റെയും (61), ക്രിസ് ഗെയ്‌ലിന്റെയും അര്‍ദ്ധശതകത്തിന്റെ ചുവട് പിടിച്ച് വിജയം പഞ്ചാബ് കൈക്കലാക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ പഞ്ചാബ് 177 റണ്‍സ് നേടിയാണ് വിജയം സ്വന്തമാക്കിയത്. 49 പന്തില്‍ 61 റണ്‍സ്സ് നേടി രാഹുല്‍ പുറത്താവാതെ നിന്നു.45 പന്തില്‍ 53 റണ്‍സെടുത്ത ഗെയ്‌ലിന്റെ ഇന്നിങ്‌സില്‍ അഞ്ചു സിക്‌സറും പറന്നിരുന്നു. സീസണില്‍ ആദ്യമായി ഇറങ്ങിയ ഗെയ്ല്‍ ആരാധകരുടെ പ്രതീക്ഷ തെറ്റിക്കാത്ത പ്രകടമാണ് നടത്തിയത്. 25 പന്തില്‍ 45 റണ്‍സ് നേടി മായങ്ക് അഗര്‍വാളും വെടിക്കെട്ട് പ്രകടനം നടത്തി.
ടോസ് നേടിയ ബാംഗ്ലൂര്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ അവര്‍ 171 റണ്‍സെടുത്തു. ഓപ്പണര്‍മാരായ ആരോണ്‍ ഫിഞ്ചും (20), ദേവദത്ത് പടിക്കലും (18) പുറത്തായതോടെ ക്യാപ്റ്റന്‍ കോഹ്‌ലി നിലയുറപ്പിച്ചു. 39 പന്തില്‍ 48 റണ്‍സുമായി കോഹ്‌ലി പിടിച്ച് നിന്നത് ബാംഗ്ലൂരിന് തുണയായി. പിന്നീട് വന്ന വാഷിങ്ടണ്‍ സുന്ദര്‍(13), ശിവം ഡുബേ(23) എന്നിവരും കാര്യമായ പ്രകടനം നടത്താതെ പുറത്തായി. പഞ്ചാബിനായി ഷമി, മുരുഗന്‍ അശ്വിന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി.
RELATED STORIES
സൗദി ഇന്ത്യന്‍ അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുന്നു
22 March 2023 3:42 PM GMTറമദാന്: യുഎഇയില്‍ 1025 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവ്
22 March 2023 2:18 PM GMTമാസപ്പിറവി ദൃശ്യമായി; കേരളത്തില്‍ റമദാന് വ്രതാരംഭം നാളെ
22 March 2023 2:04 PM GMTരണ്ടാം പിണറായി സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികം; ഏപ്രില്‍ ഒന്നിന്...
22 March 2023 1:08 PM GMTകാഞ്ചീപുരത്ത് പടക്കശാലയില്‍ പൊട്ടിത്തെറി: എട്ട് മരണം
22 March 2023 10:59 AM GMTഇടുക്കിയില്‍ യുവതിയുടെ മൃതദേഹം വീട്ടിലെ കട്ടിലിനടിയില്‍ പുതപ്പ് കൊണ്ട് ...
22 March 2023 10:50 AM GMT