ഐ പി എല്‍; ജയം തുടര്‍ന്ന് പഞ്ചാബ്; ഹൈദരാബാദിനെയും വീഴ്ത്തി
ഹൈദരാബാദിനെ 114 റണ്‍സിന് രാഹുലും കൂട്ടരും പുറത്താക്കുകയായിരുന്നു.

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടന്ന വാശിയേറിയ പോരാട്ടത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തോല്‍പ്പിച്ച് കിങ്‌സ് ഇലവന്‍ പഞ്ചാബ്. പഞ്ചാബ് ഉയര്‍ത്തിയ ചെറിയ സ്‌കോര്‍ (126) പിന്‍തുടര്‍ന്ന ഹൈദരാബാദിനെ 114 റണ്‍സിന് രാഹുലും കൂട്ടരും പുറത്താക്കുകയായിരുന്നു. 12 റണ്‍സിന്റെ ജയമാണ് പഞ്ചാബ് നേടിയത്.ഒരു പന്ത് ശേഷിക്കെയാണ് ഹൈദരാബാദിന്റെ തോല്‍വി. ഹൈദരാബാദ് നിരയില്‍ വാര്‍ണര്‍ (35), ശങ്കര്‍ (26) എന്നിവര്‍ക്ക് മാത്രമേ പഞ്ചാബ് ബൗളിങിന് മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞത്. ബെയര്‍സ്റ്റോ 19 ഉം പാണ്ഡെ 15 ഉം റണ്‍സെടുത്തു. അര്‍ഷ്ദീപ് സിങ്, ജോര്‍ദന്‍ എന്നിവര്‍ പഞ്ചാബിനായി മൂന്ന് വീതം വിക്കറ്റ് നേടി.
ടോസ് നേടിയ ഹൈദരാബാദ് പഞ്ചാബിനെ ബാറ്റിങിനയക്കുകയായിരുന്നു. സന്ദീപ് ശര്‍മ്മ, ഹോള്‍ഡര്‍, റാഷിദ് എന്നീ ബൗളര്‍മാരുടെ മികവില്‍ ഹൈദരാബാദ് പഞ്ചാബിനെ 126 റണ്‍സില്‍ പിടിച്ചുകെട്ടി. നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് പഞ്ചാബ് 126 റണ്‍സെടുത്തത്. പഞ്ചാബ് നിരയില്‍ പൂരന്‍(32*), രാഹുല്‍ (27), ഗെയ്ല്‍ (20) എന്നിവര്‍ മാത്രമാണ് അല്‍പ്പമെങ്കിലും പിടിച്ചു നിന്നത്.
RELATED STORIES
കെ സുരേന്ദ്രന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം: നിന്ദ്യവും...
29 March 2023 11:40 AM GMTരാമനവമി ഘോഷയാത്ര; ആക്രമണം ഭയന്ന് ഹൈദരാബാദില്‍ മസ്ജിദുകളും ദര്‍ഗകളും...
29 March 2023 9:55 AM GMTശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക മറന്നുവച്ച സംഭവം; യുവതിക്ക്...
29 March 2023 8:25 AM GMTകര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് മെയ് 10ന്; വോട്ടെണ്ണല്‍ 13ന്
29 March 2023 8:02 AM GMTസിപിഎം വനിതാ നേതാക്കള്‍ക്കെതിരായ കെ സുരേന്ദ്രന്റെ അധിക്ഷേപം: യൂത്ത്...
28 March 2023 1:50 PM GMTഅഞ്ചുനില ഫ്ളാറ്റിന്റെ ലിഫ്റ്റില്‍ കുടുങ്ങി ഒമ്പതു വയസ്സുകാരന്...
28 March 2023 12:38 PM GMT