Cricket

ഐപിഎല്‍; നെടുംതൂണായി രാഹുല്‍; കൊല്‍ക്കത്തന്‍ പ്രതീക്ഷകള്‍ക്ക് തിരിച്ചടി

67 റണ്‍സാണ് താരം നേടിയത്.

ഐപിഎല്‍; നെടുംതൂണായി രാഹുല്‍; കൊല്‍ക്കത്തന്‍ പ്രതീക്ഷകള്‍ക്ക് തിരിച്ചടി
X


ദുബയ്: പഞ്ചാബ് കിങ്‌സിനെ അനായാസം വീഴ്ത്തി പ്ലേ ഓഫ് ഉറപ്പിക്കാന്‍ ഇറങ്ങിയ കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സിന് വന്‍ തിരിച്ചടി. കെ എല്‍ രാഹുല്‍ നെടുതൂണായി നിലയുറപ്പിച്ചപ്പോള്‍ അഞ്ച് വിക്കറ്റിന്റെ ജയവുമായി പഞ്ചാബ് പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് ആക്കം കൂട്ടി. 166 റണ്‍സിന്റെ ലക്ഷ്യത്തിലേക്ക് കുതിച്ച കിങ്‌സ് ഇലവനായി ആദ്യം മുതലെ രാഹുല്‍ തകര്‍ത്തടിച്ചിരുന്നു. 67 റണ്‍സാണ് താരം നേടിയത്. അഗര്‍വാളും(40) ഇന്ന് ഫോം കണ്ടെത്തിയിരുന്നു. ഒരുവേള കൊല്‍ക്കത്ത വിജയപ്രതീക്ഷയിലായിരുന്നു.


മര്‍ക്രം, ഹൂഡ എന്നിവര്‍ പുറത്തായത് അവര്‍ക്ക് പ്രതീക്ഷയേകി. എന്നാല്‍ കൊല്‍ക്കത്തന്‍ താരങ്ങളുടെ മിസ്ഫീല്‍ഡിങ് പഞ്ചാബിന് രക്ഷയേകുകയായിരുന്നു. മൂന്നോളം ക്യാച്ചുകളാണ് കൊല്‍ക്കത്തന്‍ നിര കൈവിട്ടത്. അവസാന ഓവറിലും അവര്‍ക്ക് ഫീല്‍ഡിങ് വിനയായി. 19.2 ഓവറില്‍ രാഹുല്‍ പുറത്തായപ്പോള്‍ കൊല്‍ക്കത്ത വീണ്ടും വിജയം മോഹിച്ചിരുന്നു. ഈ ഓവര്‍ എറിഞ്ഞത് വെങ്കിടേഷ് ആയിരുന്നു. അടുത്ത പന്ത് ഷാരുഖ് ഖാന്‍ അടിച്ച് സികസര്‍ പറത്തുകയായിരുന്നു.ഈ ക്യാച്ച് എടുക്കാന്‍ രാഹുല്‍ ത്രിപാഠി ശ്രമിച്ചെങ്കിലും അത് സിക്‌സിലേക്ക് നീങ്ങുകയായിരുന്നു. ഇതോടെ പഞ്ചാബ് മൂന്ന് പന്ത് ശേഷിക്കെ ജയം കൈവരിച്ചു. ഒമ്പത് പന്തില്‍ 22 റണ്‍സ് നേടിയ ഷാരൂഖ് ഖാന്‍ പഞ്ചാബിനെ ജയത്തിലേക്ക് നയിച്ചു. തോറ്റാല്‍ പ്ലേ ഓഫിന് പുറത്താവുമെന്ന് ഉറപ്പുള്ള പഞ്ചാബ് ഇന്ന് സൂക്ഷമതയോടെയാണ് കളിച്ചത്.


ടോസ് നേടിയ പഞ്ചാബ് കൊല്‍ക്കത്തയെ ബാറ്റിങിനയക്കുകയായിരുന്നു. കൊല്‍ക്കത്ത ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സ് നേടി. വെങ്കിടേഷ് അയ്യരാണ് ടീമിന്റെ ടോപ് സ്‌കോറര്‍. ആദ്യ രണ്ട് മല്‍സരങ്ങളില്‍ മികച്ച ഫോമിലായിരുന്ന താരം ഇന്ന് വീണ്ടും പഴയ ഫോമില്‍ തിരിച്ചുവരികയായിരുന്നു. 49 പന്തില്‍ താരം 67 റണ്‍സ് നേടി. രാഹുല്‍ ത്രിപാഠി(34), നിതേഷ് റാണ(31) എന്നിവരും മികച്ച ബാറ്റിങ് കാഴ്ചവച്ചു. മുംബൈയ്‌ക്കെതിരേ 53 ഉം ബാംഗ്ലൂരിനെതിരേ 41 ഉം റണ്‍സ് വെങ്കിടേഷ് നേടിയിരുന്നു. കൂറ്റന്‍ സ്‌കോറിലേക്ക് നീങ്ങുന്ന കൊല്‍ക്കത്തയെ പഞ്ചാബ് ബൗളിങ് നിര പിടിച്ചുകെട്ടുകയായിരുന്നു. പഞ്ചാബിനായി അര്‍ഷദീപ് സിങ് ഇന്ന് മൂന്നും രവി ബിഷ്‌ണോയി രണ്ടും വിക്കറ്റ് നേടി.




Next Story

RELATED STORIES

Share it