ഐപിഎല്‍: ആദ്യ മല്‍സരത്തില്‍ ചെന്നൈയും ബാംഗ്ലൂരും ഏറ്റുമുട്ടും

രണ്ടാഴ്ചത്തേയ്ക്കുള്ള മല്‍സരക്രമമാണ് പ്രഖ്യാപിച്ചത്

ഐപിഎല്‍: ആദ്യ മല്‍സരത്തില്‍ ചെന്നൈയും ബാംഗ്ലൂരും ഏറ്റുമുട്ടും

മുംബൈ: ഐപിഎല്‍ 12ാം സീസണിന്റെ മല്‍സരക്രമം പ്രഖ്യാപിച്ചു. മാര്‍ച്ച് 23നാണ് ഉദ്ഘാടന മല്‍സരം. ഉദ്ഘാടന മല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സും റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും ഏറ്റുമുട്ടും. രണ്ടാഴ്ചത്തേയ്ക്കുള്ള മല്‍സരക്രമമാണ് പ്രഖ്യാപിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ തിയ്യതി പ്രഖ്യാപിച്ചതിന് ശേഷം അതിനനുസരിച്ചായിരിക്കും അടുത്ത മല്‍സരങ്ങള്‍ക്കുള്ള തിയ്യതി പ്രഖ്യാപിക്കുക. നിലവിലെ മല്‍സരങ്ങള്‍ തിരഞ്ഞെടുപ്പിന് ബുദ്ധിമുട്ടുണ്ടാക്കുകയാണെങ്കില്‍ മാറ്റുമെന്നും ഐപിഎല്‍ കമ്മിറ്റി വ്യക്തമാക്കി. നിലവില്‍ 17 മല്‍സരങ്ങളാണ് ഉണ്ടാവുക. മാര്‍ച്ച് 23 മുതല്‍ ഏപ്രില്‍ അഞ്ചുവരെയുള്ള ദിവസങ്ങളിലെ മല്‍സരങ്ങളുടെ സമയക്രമമാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എട്ടു വേദികളിലായാണ് മല്‍സരങ്ങള്‍ നടക്കുക. എല്ലാ ടീമും കുറഞ്ഞത് രണ്ട് ഹോം എവേ മല്‍സരങ്ങള്‍ കളിക്കും.RELATED STORIES

Share it
Top