റബാദയ്ക്ക് നാല് വിക്കറ്റ്; റോയലിനെതിരേ ഡല്‍ഹിക്ക് ജയം
197 റണ്‍സ് ലക്ഷ്യവുമായിറങ്ങിയ ബാംഗ്ലൂര്‍ പടയെ 137 റണ്‍സിന് ഡല്‍ഹി പുറത്താക്കുകയായിരുന്നു.

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചാലഞ്ചേഴ്‌സിനെതിരേ ഡല്‍ഹി ക്യാപിറ്റല്‍സിന് വന്‍ ജയം. 59 റണ്‍സിന്റെ ജയവുമായി ഡല്‍ഹി ലീഗില്‍ ഒന്നാമതെത്തി. 197 റണ്‍സ് ലക്ഷ്യവുമായിറങ്ങിയ ബാംഗ്ലൂര്‍ പടയെ 137 റണ്‍സിന് ഡല്‍ഹി പുറത്താക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് ബാംഗ്ലൂര്‍ 137 റണ്‍സെടുത്തത്. കഗിസോ റബാദയെന്ന ബൗളറാണ് ഡല്‍ഹിക്ക് അനായാസ ജയം നേടിക്കൊടുത്തത്. റബാദെ നാല് വിക്കറ്റ്് നേടി. ബാംഗ്ലൂരിനായി 43 റണ്‍സുമായി ക്യാപ്റ്റന്‍ കോഹ്‌ലി ഒറ്റയ്ക്ക് പൊരുതിയെങ്കിലും ഫലമുണ്ടായില്ല. ദേവ്ദത്ത് പടിക്കല്‍ ഇന്ന് നാല് റണ്‍സിന് പുറത്തായി. വാഷിങ്ടണ്‍ സുന്ദര്‍ 17 റണ്‍സെടുത്തു. ബാക്കിയുള്ള താരങ്ങള്‍ക്കൊന്നും ഡല്‍ഹി ബൗളിങിന് മുന്നില്‍ പിടിച്ചു നില്‍ക്കാനായില്ല.
ടോസ് നേടിയ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ ബാറ്റിങിനയക്കുകയായിരുന്നു. 20 ഓവറില്‍ അവര്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സെടുത്തു. 26 പന്തില്‍ 53 റണ്‍സെടുത്ത മാര്‍ക്കസ് സ്റ്റോണിസാണ് ഡല്‍ഹിയെ മികച്ച സ്‌കോറിലെത്തിച്ചത്. പൃഥ്വി ഷാ (23 പന്തില്‍ 42), ശിഖര്‍ ധവാന്‍ (32), ഋഷഭ് പന്ത് (37) എന്നിവരും ഡല്‍ഹി സ്‌കോര്‍ ഉയര്‍ത്തുന്നതില്‍ മുഖ്യ പങ്ക് വഹിച്ചു.
RELATED STORIES
യുപി ബുലന്ദ്ഷഹറില്‍ വീട്ടില്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വന്‍...
31 March 2023 11:59 AM GMTസൂര്യഗായത്രി കൊലക്കേസ്: പ്രതിക്ക് ജീവപര്യന്തവും 20 വര്‍ഷം കഠിനതടവും
31 March 2023 11:39 AM GMTമഞ്ചേശ്വരം തിരഞ്ഞെടുപ്പ് അക്രമക്കേസ്; സിപിഎം നേതാവ് ഉള്‍പ്പെടെ...
31 March 2023 11:27 AM GMTമോദി വിരുദ്ധ പോസ്റ്റര്‍: ഗുജറാത്തില്‍ എട്ടുപേര്‍ അറസ്റ്റില്‍
31 March 2023 8:20 AM GMTഇന്‍ഡോറില്‍ ക്ഷേത്രക്കിണറിന്റെ മേല്‍ക്കൂര തകര്‍ന്ന് അപകടം; മരണം 35...
31 March 2023 6:22 AM GMTസംസ്ഥാനത്ത് നാളെ മുതല്‍ വില കൂടുന്ന വസ്തുക്കള്‍ ഇവയാണ്
31 March 2023 5:57 AM GMT