വാട്‌സണും പ്ലിസ്സിസും സെറ്റായി; ചെന്നൈയ്ക്ക് 10 വിക്കറ്റ് ജയം
ഇന്ന് നടന്ന മല്‍സരത്തില്‍ പഞ്ചാബിനെ 10 വിക്കറ്റിന് തോല്‍പ്പിച്ചാണ് ചെന്നൈ ലീഗിലെ രണ്ടാം ജയം കൈക്കലാക്കിയത്.
ദുബായ്: കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരേ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ വന്‍ തിരിച്ചുവരവ്. ഇന്ന് നടന്ന മല്‍സരത്തില്‍ പഞ്ചാബിനെ 10 വിക്കറ്റിന് തോല്‍പ്പിച്ചാണ് ചെന്നൈ ലീഗിലെ രണ്ടാം ജയം കൈക്കലാക്കിയത്. പഞ്ചാബ് ഉയര്‍ത്തിയ 178 റണ്‍സ് പിന്‍തുടര്‍ന്ന ചെന്നൈ വിക്കറ്റ് നഷ്ടപ്പെടാതെ 14 പന്ത് ബാക്കി നില്‍ക്കെ ലക്ഷ്യം കണ്ടു. ഷെയ്ന്‍ വാട്‌സണ്‍ (83), ഫഫ് ഡു പ്ലിസ്സിസ് (87) എന്നിവരാണ് ചെന്നൈയ്ക്ക് അനായാസ ജയം നല്‍കിയത്. ഇരുവരും 53 പന്ത് വീതം നേരിട്ടാണ് ഇന്നിങ്‌സ് അവസാനിപ്പിച്ചത്. സ്‌കോര്‍: ചെന്നൈ 181-0(ഓവര്‍-17.4)
നേരത്തെ ടോസ് നേടിയ പഞ്ചാബ് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സെടുത്തു. ക്യാപ്റ്റന്‍ രാഹുല്‍ 63 റണ്‍സെടുത്ത് മികച്ച തുടക്കമാണ് കിങ്‌സ് ഇലവന് നല്‍കിയത്. മായങ്ക് അഗര്‍വാള്‍(26), മന്ദീപ് സിങ്(27), നിക്കോളസ് പൂരന്‍ (33) എന്നിവരും പഞ്ചാബിനായി രണ്ടക്കം കണ്ടു. ശ്രാദുല്‍ ഠാക്കുര്‍ ചെന്നൈയ്ക്കായി രണ്ട് വിക്കറ്റ് നേടി.
RELATED STORIES
രാഹുലിനെതിരായ നടപടി: നാളെ രാജ്ഘട്ടില്‍ കോണ്‍ഗ്രസിന്റെ കൂട്ടസത്യാഗ്രഹം
25 March 2023 1:00 PM GMTഭൂനിയമ ഭേദഗതി ഓര്‍ഡിനന്‍സ്; ഇടുക്കിയില്‍ ഏപ്രില്‍ മൂന്നിന് എല്‍ഡിഎഫ്...
25 March 2023 11:39 AM GMTമോദിയെ പുകഴ്ത്തിയ വി മുരളീധരന് നേരെ വിദ്യാര്‍ഥികളുടെ കൂകിവിളി
25 March 2023 11:34 AM GMTനടന് വിനായകന് വിവാഹമോചിതനാവുന്നു
25 March 2023 9:39 AM GMTഇന്നസെന്റിന്റെ നില അതീവ ഗുരുതരമായി തുടരുന്നു
25 March 2023 9:32 AM GMTകുവൈത്തില്‍ ബോട്ട് മറിഞ്ഞ് രണ്ടുമലയാളികള്‍ മരിച്ചു
25 March 2023 9:24 AM GMT