Cricket

മുംബൈ ഇന്ത്യന്‍സ്-നൈറ്റ് റൈഡേഴ്‌സ് താരങ്ങളെ കാത്ത് റെക്കോഡുകള്‍

ധോണി 216 സിക്‌സ് നേടിയിട്ടുണ്ട്.

മുംബൈ ഇന്ത്യന്‍സ്-നൈറ്റ് റൈഡേഴ്‌സ് താരങ്ങളെ കാത്ത് റെക്കോഡുകള്‍
X

ചെന്നൈ: ഇന്ന് ചെന്നൈയില്‍ നടക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ മുംബൈ ഇന്ത്യന്‍സ്-കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സ് മല്‍സരത്തിലെ താരങ്ങളെ കാത്തിരിക്കുന്നത് നിരവധി റെക്കോഡുകള്‍. കൊല്‍ക്കത്തയുടെ സൂപ്പര്‍ താരം ശുഭ്മാന്‍ ഗില്‍ ഇന്ന് 46 റണ്‍സ് കൂടി നേടിയാല്‍ ഐപിഎല്ലില്‍ 1000 റണ്‍സ് നേടുന്ന താരങ്ങളുടെ ലിസ്റ്റില്‍ പ്പെടും. മറ്റൊരു റെക്കോഡ് നേടാനിരിക്കുന്നത് മുംബൈയുടെ രോഹിത്ത് ശര്‍മ്മയ്ക്കാണ്. ഇന്ന് മൂന്ന് സിക്‌സര്‍ നേടിയാല്‍ ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടിയ മുന്‍ ക്യാപ്റ്റന്‍ ധോണിയ്‌ക്കൊപ്പമെത്താം. ധോണി 216 സിക്‌സ് നേടിയിട്ടുണ്ട്. ഐപിഎല്ലില്‍ 2,000 റണ്‍സ് തികയ്ക്കാന്‍ ക്വിന്റണ്‍ ഡീകോക്കിന് ഇന്ന് 41 റണ്‍സ് നേടിയാല്‍ മതി. ഐപിഎല്ലില്‍ 200 സിക്‌സര്‍ തികയ്ക്കാന്‍ കീറോണ്‍ പൊള്ളാര്‍ഡിന് രണ്ട് സിക്‌സ് കൂടി മതി.




Next Story

RELATED STORIES

Share it