ബേബി എബി ഡി വില്ലിയേഴ്‌സ് ഐപിഎല്‍ ലേലത്തിന് റെഡി
ലോകകപ്പില്‍ മൂന്ന് സെഞ്ചുറിയും മൂന്ന് അര്‍ദ്ധസെഞ്ചുറിയും(96, 97, 65) താരം നേടിയിരുന്നു
BY FAR6 Feb 2022 3:59 PM GMT

X
FAR6 Feb 2022 3:59 PM GMT
കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയുടെ അണ്ടര്‍ 19 താരം ഡിവാല്‍ഡ് ബ്രവിസ് ഐപിഎല്‍ മെഗാ ലേലത്തിനായി തയ്യാറായി കഴിഞ്ഞു. ദക്ഷിണാഫ്രിക്കയുടെ ഇതിഹാസ ബാറ്റ്‌സ്മാന്‍ എബി ഡിവില്ലിയേഴ്‌സിന്റെ തനത് ബാറ്റിങ് ശൈലിയുള്ള ബ്രവിസ് രാജ്യത്തിന്റെ അണ്ടര്‍ 19താരമാണ്. ഇന്ന് സമാപിച്ച അണ്ടര്‍ 19 ലോകകപ്പിലെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണ്ണമെന്റ് പുരസ്‌കാരം ബ്രവിസിനാണ്. 506 റണ്‍സ് നേടിയ താരം ഏഴ് വിക്കറ്റും ടൂര്‍ണ്ണമെന്റില്‍ നേടിയിട്ടുണ്ട്. 20 ലക്ഷം അടിസ്ഥാനവിലയ്ക്കാണ് ബ്രവിസ് ലേലത്തിനായി രജിസ്ട്രര്‍ ചെയ്തത്. ഐപിഎല്ലില്‍ കളിക്കാന്‍ ഏറെ ആഗ്രഹമുണ്ടെന്നും റോയല്‍ ചാലഞ്ചേഴ്‌സ് ആണ് ഇഷ്ട ടീമെന്നും താരം മുമ്പ് പറഞ്ഞിരുന്നു. ലോകകപ്പില്‍ മൂന്ന് സെഞ്ചുറിയും മൂന്ന് അര്‍ദ്ധസെഞ്ചുറിയും(96, 97, 65) താരം നേടിയിരുന്നു.12ന് നടക്കുന്ന ലേലത്തില്‍ എബി ഡിയ്ക്ക് വേണ്ടി വന്‍ മല്‍സരമാവും നടക്കുക.
Next Story
RELATED STORIES
പിഎസ് സി നിയമന ശുപാര്‍ശ ഇനി ഡിജിലോക്കറില്‍; പരിഷ്കാരം ജൂണ്‍...
28 March 2023 8:14 AM GMTമാനനഷ്ടക്കേസ്: ഉദ്ദവ് താക്കറെയ്ക്കും സഞ്ജയ് റാവത്തിനും നോട്ടീസ്
28 March 2023 8:00 AM GMTപഞ്ചാബി ദമ്പതികള്‍ ഫിലിപ്പീന്‍സില്‍ വെടിയേറ്റ് മരിച്ചു
28 March 2023 7:54 AM GMTഗ്യാന്‍വാപി മസ്ജിദ് പരാമര്‍ശം: ഉവൈസിക്കും അഖിലേഷ് യാദവിനും വാരാണസി...
28 March 2023 7:39 AM GMTലോക്സഭയില്‍ അയോഗ്യനാക്കിയതിനു പിന്നാലെ ഔദ്യോഗിക ബംഗ്ലാവ് ഒഴിയാന്‍...
27 March 2023 1:01 PM GMTലോക്സഭ തിരഞ്ഞെടുപ്പില്‍ സിപിഎം വിശാല സഖ്യത്തിനില്ലെന്ന് യെച്ചൂരി
27 March 2023 12:48 PM GMT