ഐപിഎല്‍; ചെന്നൈ പ്ലേ ഓഫില്‍; ഹൈദരാബാദ് പുറത്ത്
ഗെയ്ക്ക് വാദും (45), ഫഫ് ഡുപ്ലിസ്സിസുമാണ് (41) ചെന്നൈയ്ക്കായി സൂപ്പര്‍ ബാറ്റിങ് കാഴ്ചവച്ചത്.

ദുബയ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പ്ലേ ഓഫ് ഉറപ്പിച്ച ആദ്യടീമായി ചെന്നൈ സൂപ്പര്‍ കിങ്‌സ് മാറിയ മല്‍സരത്തില്‍ പ്ലേ ഓഫ് കാണാതെ ഈ സീസണില്‍ പുറത്തായ ആദ്യ ടീമെന്ന മാനക്കേടും വാങ്ങി ഹൈദരാബാദ്.ഷാര്‍ജയില്‍ നടന്ന മല്‍സരത്തില്‍ ആറ് വിക്കറ്റിന്റെ ജയവുമായാണ് ധോണിപ്പട പ്ലേ ഓഫ് ഉറപ്പിച്ചത്. അഭിമാനത്തോടെ തുടര്‍മല്‍സരങ്ങള്‍ ജയിച്ച് മടങ്ങാമെന്ന സണ്‍റൈസേഴ്‌സ് മോഹങ്ങളും ഇതോടെ അവസാനിച്ചു. 135 റണ്‍സ് ലക്ഷ്യത്തിലേക്ക് കുതിച്ച ചെന്നൈ രണ്ട് പന്ത് ശേഷിക്കെ ലക്ഷ്യം കണ്ടു. ഗെയ്ക്ക് വാദും (45), ഫഫ് ഡുപ്ലിസ്സിസുമാണ് (41) ചെന്നൈയ്ക്കായി സൂപ്പര്‍ ബാറ്റിങ് കാഴ്ചവച്ചത്. അമ്പാട്ടി റായിഡുവും (17), ധോണിയുമാണ് (14) അവസാന ഓവറുകളില്‍ ചെന്നൈയെ വിജയത്തിലേക്ക് നയിച്ചത്.
നേരത്തെ ടോസ് നേടിയ സൂപ്പര്‍ കിങ്‌സ് എസ്ആര്‍എച്ചിനെ ബാറ്റിങിനയക്കുകയായിരുന്നു. 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സ് നേടാനെ വില്ല്യംസണ്‍ന്റെ ടീമിനായുള്ളൂ. ബാറ്റിങ് ദുഷ്‌കരമായ പിച്ചില്‍ വൃദ്ധിമാന്‍ സാഹ മാത്രമാണ് (44) ഹൈദരാബാദ് നിരയില്‍ പിടിച്ചുനിന്നത്.
RELATED STORIES
സിപിഎം വനിതാ നേതാക്കള്‍ക്കെതിരായ കെ സുരേന്ദ്രന്റെ അധിക്ഷേപം: യൂത്ത്...
28 March 2023 1:50 PM GMTഅഞ്ചുനില ഫ്ളാറ്റിന്റെ ലിഫ്റ്റില്‍ കുടുങ്ങി ഒമ്പതു വയസ്സുകാരന്...
28 March 2023 12:38 PM GMT100 കോടി ഭക്ഷണ പദ്ധതി: എം എ യൂസുഫലി 22 കോടി രൂപ നല്കി
28 March 2023 11:40 AM GMTകശുവണ്ടി വ്യവസായത്തെ രക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം:...
28 March 2023 9:45 AM GMTമഹാരാഷ്ട്രയില്‍ പള്ളിയില്‍ കയറി ഇമാമിനെ ആക്രമിച്ച് താടിവടിച്ചു
28 March 2023 9:13 AM GMTപിഎസ് സി നിയമന ശുപാര്‍ശ ഇനി ഡിജിലോക്കറില്‍; പരിഷ്കാരം ജൂണ്‍...
28 March 2023 8:14 AM GMT