ഐപിഎല്‍; ബാംഗ്ലൂര്‍ പ്ലേ ഓഫിലേക്ക്; ആറ് റണ്‍സ് തോല്‍വിയില്‍ പഞ്ചാബ്
മായങ്ക് അഗര്‍വാളും (57), രാഹുലും (39) മികച്ച തുടക്കമാണ് പഞ്ചാബിന് നല്‍കിയത്.

ഷാര്‍ജ:പഞ്ചാബ് കിങ്‌സിനെ വീഴ്ത്തി റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഐപിഎല്‍ പ്ലേ ഓഫില്‍ കയറുന്ന മൂന്നാമത്തെ ടീമായി. ചെന്നൈക്കും ഡല്‍ഹിക്ക് പിറകെയാണ് ബാംഗ്ലൂരിന്റെ സ്ഥാനം. അവസാനം വരെ പൊരുതിയെങ്കിലും ആറ് റണ്‍സിന്റെ തോല്‍വി പഞ്ചാബ് ഏറ്റുവാങ്ങുകയായിരുന്നു. യുസ് വേന്ദ്ര ചാഹല്‍ നേടിയ പ്രധാനപ്പെട്ട മൂന്ന് വിക്കറ്റുകളാണ് മല്‍സരത്തിന്റെ ഗതി മാറ്റിയത്.
മായങ്ക് അഗര്‍വാളും (57), രാഹുലും (39) മികച്ച തുടക്കമാണ് പഞ്ചാബിന് നല്‍കിയത്. എന്നാല്‍ പിന്നീടുള്ളവര്‍ക്ക് ഫോം കണ്ടെത്താന്‍ കഴിഞ്ഞില്ല. മാര്‍ക്രം 20 റണ്‍സെടുത്ത് പുറത്തായി. തോല്‍വിയോടെ പഞ്ചാബിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ തുലാസിലായി.
ടോസ് ലഭിച്ച ബാംഗ്ലൂര്‍ ബാറ്റിങ് തുടരുകയായിരുന്നു.നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സാണ് ബാംഗ്ലൂര്‍ നേടിയത്. മാക്‌സ്‌വെല്‍(57) ആണ് ടോപ് സ്‌കോറര്‍. ദേവ്ദത്ത് 40 റണ്‍സെടുത്ത് പുറത്തായപ്പോള്‍ ക്യാപ്റ്റന്‍ കോഹ്‌ലി 25 റണ്‍സെടുത്തും പുറത്തായി. ഡിവില്ലിയേഴ്‌സ് 23 റണ്‍സെടുത്തു.കിങ്‌സ് ഇലവനായി മുഹമ്മദ് ഷമി, ഹെന്ററിക്വസ് എന്നിവര്‍ മൂന്ന് വീതം വിക്കറ്റ് നേടി.
RELATED STORIES
ന്യൂജേഴ്സിയിലെ റോയല്‍ ആല്‍ബര്‍ട്ട്സ് പാലസില്‍ മുസ്ലിം സംഘടനകള്‍...
29 March 2023 4:47 PM GMTകോട്ടയം മുണ്ടക്കയത്ത് ഇടിമിന്നലേറ്റ് രണ്ടുപേര്‍ മരിച്ചു
29 March 2023 2:13 PM GMTജയ്പൂര്‍ സ്ഫോടനക്കേസ്: വധശിക്ഷയ്ക്ക് വിധിച്ച എല്ലാ പ്രതികളെയും...
29 March 2023 12:31 PM GMTകെ സുരേന്ദ്രന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം: നിന്ദ്യവും...
29 March 2023 11:40 AM GMTഅരിക്കൊമ്പനെ പിടികൂടാന്‍ മയക്കുവെടി; വിയോജിപ്പുമായി ഹൈക്കോടതി
29 March 2023 11:35 AM GMTവെടിവയ്പില്‍ വലഞ്ഞ് യുഎസ്; മൂന്നുമാസത്തിനിടെ കൊല്ലപ്പെട്ടത്...
29 March 2023 11:15 AM GMT