ഐപിഎല്‍ ഒന്നാം ക്വാളിഫയറില്‍ ഋഷഭ് പന്തും ധോണിയും ഇന്ന് നേര്‍ക്ക് നേര്‍
ദുബയില്‍ ഇന്ത്യന്‍ സമയം രാത്രി 7.30നാണ് മല്‍സരം.

ദുബയ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പ്ലേ ഓഫ് മല്‍സരങ്ങള്‍ക്ക് ഇന്ന് തുടക്കം. ആദ്യ ക്വാളിഫയറില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും ഡല്‍ഹി ക്യാപിറ്റല്‍സും ഏറ്റുമുട്ടും. ദുബയില്‍ ഇന്ത്യന്‍ സമയം രാത്രി 7.30നാണ് മല്‍സരം. ലീഗ് മല്‍സരങ്ങളില്‍ ഇരുടീമും നേര്‍ക്ക് നേര്‍ വന്നപ്പോള്‍ രണ്ട് തവണയും നിലവിലെ റണ്ണറപ്പായ ഡല്‍ഹിക്കായിരുന്നു ജയം. ഇരുടീമിനും കരുത്തുറ്റ നിരയാണ് ഉള്ളത്. തീപ്പാറും മല്‍സരമാവും ദുബയില്‍ അരങ്ങേറുക.
ആദ്യ ക്വാളിഫയര്‍ മല്‍സരത്തില്‍ ജയിക്കുന്ന ടീമിന് നേരിട്ട് ഫൈനലില്‍ എത്താമെന്നിരിക്കെ ഏത് വിധേനെയും ജയിക്കുക എന്നതാണ് ഇരുവരുടെയും ലക്ഷ്യം. നാളെ നടക്കുന്ന രണ്ടാം ക്വാളിഫയറില്‍ കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടും. ഈ മല്‍സരത്തില്‍ ജയിക്കുന്ന ടീം ആദ്യ ക്വാളിഫയറില്‍ തോല്‍ക്കുന്ന ടീമുമായി ഏറ്റുമുട്ടും . ഇതിലെ വിജയിയാണ് ഫൈനലിലെ രണ്ടാം ടീം.
ഡല്‍ഹിക്കാണ് ഇന്നത്തെ മല്‍സരത്തില്‍ മുന്‍തൂക്കം. തകര്‍പ്പന്‍ ഫോമിലാണ് ഡല്‍ഹി. എന്നാല്‍ ചെന്നൈക്ക് ബാറ്റിങ് നിര ഫോമിലേക്കുയരേണ്ടതുണ്ട്. അവസാന മല്‍സരത്തില്‍ ആര്‍സിബിയോട് ഡല്‍ഹി തോറ്റിരുന്നു. അവസാന പന്തിലായിരുന്നു തോല്‍വി. എന്നാല്‍ മികച്ച ആത്മവിശ്വാസമുള്ള ഡല്‍ഹിക്ക് ഇക്കുറി കിരീടം തന്നെയാണ് ലക്ഷ്യം.
RELATED STORIES
മോദിയുടെ കുടുംബപ്പേര് പരാമര്‍ശം: മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധിക്ക്...
23 March 2023 6:23 AM GMTമാസപ്പിറവി ദൃശ്യമായി; കേരളത്തില്‍ റമദാന് വ്രതാരംഭം നാളെ
22 March 2023 2:04 PM GMTഐഎസ്എല്‍ കിരീടത്തില്‍ മുത്തമിട്ട് എടികെ മോഹന്‍ ബഗാന്
18 March 2023 5:16 PM GMTബ്രഹ്മപുരം തീപിടിത്തം; കൊച്ചി കോര്പ്പറേഷന് 100 കോടി പിഴയിട്ട് ദേശീയ...
18 March 2023 7:57 AM GMTഹാഥ്റസ് കേസ്: അതീഖുര്റഹ്മാന് യുഎപിഎ കേസില്‍ ജാമ്യം
15 March 2023 3:33 PM GMTറെയില്‍വേ നിയമന അഴിമതിക്കേസ്; ലാലു പ്രസാദ് യാദവിനും കുടുംബത്തിനും...
15 March 2023 7:16 AM GMT