ഐപിഎല്‍ ഒന്നാം ക്വാളിഫയര്‍; പൃഥ്വി(60), ഋഷഭ് (51*); ചെന്നൈക്ക് ലക്ഷ്യം 173 റണ്‍സ്
34 പന്തില്‍ പൃഥ്വി 60 റണ്‍സ് നേടി. ഋഷഭ് 35 പന്തില്‍ 51 റണ്‍സ് നേടി.

ദുബയ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഒന്നാം ക്വാളിഫയറില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ ചെന്നൈക്ക് ലക്ഷ്യം 173 റണ്‍സ്. ടോസ് ലഭിച്ച ചെന്നൈ സൂപ്പര്‍ കിങ്‌സ് ഡല്‍ഹിയെ ബാറ്റിങിനയക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഡല്‍ഹി 172 റണ്‍സ് നേടി. ഡല്‍ഹിയുടെ തുടക്കം അല്‍പ്പം തകര്‍ച്ചയില്‍ ആയിരുന്നു. ഒരു വശത്ത് ഓപ്പണര്‍ പൃഥ്വി ഷാ നടത്തിയ ചെറുത്ത് നില്‍പ്പാണ് ഡല്‍ഹിയെ പിടിച്ച് നിര്‍ത്തിയത്. 34 പന്തില്‍ പൃഥ്വി 60 റണ്‍സ് നേടി പുറത്തായി. സ്‌കോര്‍ ബോര്‍ഡില്‍ 36 റണ്‍സ് എത്തിനില്‍ക്കെ ശിഖര്‍ ധവാനെ(7) ഡല്‍ഹിക്ക് നഷ്ടമായി. തുടര്‍ന്ന് അയ്യരും(1) അക്‌സര്‍ പട്ടേലും (10) പെട്ടെന്ന് പുറത്തായി. ശേഷം ഋഷഭ് പന്തും ഹെറ്റ്‌മെയറുമാണ് (24 പന്തില്‍ 37) ഡല്‍ഹിയെ വീണ്ടും കരയ്‌ക്കെത്തിച്ചത്. ക്യാപ്റ്റന്‍ പന്ത് 35 പന്തില്‍ 51 റണ്‍സ് നേടി. ഇരുവരുടെയും മികച്ച ബാറ്റിങ് ഡല്‍ഹിക്ക് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചു.
RELATED STORIES
യുപി ബുലന്ദ്ഷഹറില് വീട്ടില് സിലിണ്ടര് പൊട്ടിത്തെറിച്ച് വന്...
31 March 2023 11:59 AM GMTസൂര്യഗായത്രി കൊലക്കേസ്: പ്രതിക്ക് ജീവപര്യന്തവും 20 വര്ഷം കഠിനതടവും
31 March 2023 11:39 AM GMTമഞ്ചേശ്വരം തിരഞ്ഞെടുപ്പ് അക്രമക്കേസ്; സിപിഎം നേതാവ് ഉള്പ്പെടെ...
31 March 2023 11:27 AM GMTമോദി വിരുദ്ധ പോസ്റ്റര്: ഗുജറാത്തില് എട്ടുപേര് അറസ്റ്റില്
31 March 2023 8:20 AM GMTഇന്ഡോറില് ക്ഷേത്രക്കിണറിന്റെ മേല്ക്കൂര തകര്ന്ന് അപകടം; മരണം 35...
31 March 2023 6:22 AM GMTസംസ്ഥാനത്ത് നാളെ മുതല് വില കൂടുന്ന വസ്തുക്കള് ഇവയാണ്
31 March 2023 5:57 AM GMT