പ്ലേ ഓഫിനരികെ നൈറ്റ് റൈഡേഴ്‌സ്; ഹൈദരാബാദിന് വീണ്ടും നാണക്കേട്
ഗില്‍ 51 പന്തില്‍ 57 റണ്‍സ് നേടി.

ദുബയ്: സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തി കൊല്‍ക്കത്താ പ്ലേ ഓഫ് ബെര്‍ത്തിനരികെ. ഐപിഎല്ലില്‍ ഇന്ന് നടന്ന പോരാട്ടത്തില്‍ ശുഭ്മാന്‍ ഗില്ലിന്റെ ഒറ്റയാള്‍ പോരാട്ടമാണ് കൊല്‍ക്കത്തയ്ക്ക് ജയമൊരുക്കിയത്. 116 റണ്‍സിന്റെ ലക്ഷ്യം രണ്ട് പന്ത് ശേഷിക്കെ കൊല്‍ക്കത്ത നേടുകയായിരുന്നു. ജയിക്കാനുറപ്പിച്ച് ഹൈദരാബാദ് മികച്ച ബൗളിങാണ് പുറത്തെടുത്തത്. എന്നാല്‍ വിട്ടുകൊടുക്കാന്‍ തയ്യാറാവാതെ കൊല്‍ക്കത്തയും പിടിച്ചുനിന്നു. ഗില്‍ 51 പന്തില്‍ 57 റണ്‍സ് നേടി. 25 റണ്‍സ് നേടിയ റാണയാണ് ഗില്ലിന് പിന്തുണ നല്‍കിയത്. ഇരുവരും പുറത്തായതിന് ശേഷം ഹൈദരാബാദിന് ചെറിയ വിജയ പ്രതീക്ഷ ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് വന്ന ദിനേശ് കാര്‍ത്തിക്ക് (18) രണ്ട് പന്ത് ശേഷിക്കെ കൊല്‍ക്കത്തയ്ക്ക് ജയമൊരുക്കുകയായിരുന്നു.
നേരത്തെ ടോസ് ലഭിച്ച സണ്‍റൈസേഴ്‌സ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.എന്നാല്‍ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 115 റണ്‍സ് നേടാനെ ഹൈദരാബാദിനായുള്ളൂ. ഫാറൂഖ്(25), ഗാര്‍ഗ്(21), വില്ല്യംസണ്‍ (26) എന്നിവര്‍ മാത്രമാണ് രണ്ടക്കം കടന്നത്.സൗത്തി, മാവി, വരുണ്‍ എന്നിവര്‍ കെകെആറിനായി രണ്ട് വീതം വിക്കറ്റ് നേടി.
RELATED STORIES
ആധാര്-പാന് ബന്ധിപ്പിക്കല് സമയപരിധി നീട്ടി
28 March 2023 5:54 PM GMTആണ്കുട്ടികളുടെ ചേലാകര്മം നിരോധിക്കണം; ഹരജി ഹൈക്കോടതി തള്ളി
28 March 2023 5:49 PM GMTസിപിഎം വനിതാ നേതാക്കള്ക്കെതിരായ കെ സുരേന്ദ്രന്റെ അധിക്ഷേപം: യൂത്ത്...
28 March 2023 1:50 PM GMTശബരിമല തീര്ത്ഥാടകര് സഞ്ചരിച്ച ബസ് മറിഞ്ഞു; 20 പേരെ പുറത്തെടുത്തു;...
28 March 2023 8:46 AM GMTപിഎസ് സി നിയമന ശുപാര്ശ ഇനി ഡിജിലോക്കറില്; പരിഷ്കാരം ജൂണ്...
28 March 2023 8:14 AM GMTഉമ്മന്ചാണ്ടിക്കെതിരായ ആക്രമണം; ഒരു പ്രതിക്ക് മൂന്നുവര്ഷവും...
27 March 2023 7:43 AM GMT