ഐപിഎല്‍; പ്ലേ ഓഫിനായി നൈറ്റ് റൈഡേഴ്‌സ് കിങ്‌സ് ഇലവനെതിരേ
ഇന്ന് തോറ്റാല്‍ പഞ്ചാബിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ അസ്തമിക്കും.
BY FAR1 Oct 2021 9:02 AM GMT

X
FAR1 Oct 2021 9:02 AM GMT
ദുബയ്: പ്ലേ ഓഫ് യോഗ്യത മാത്രം ലക്ഷ്യം വച്ച് കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സ് ഇന്ന് പഞ്ചാബ് കിങ്‌സ് ഇലവനെതിരേ. ഐപിഎല്ലിലെ ഈ സീസണിലെ 45ാം മല്‍സരത്തിലാണ് ഇരുവരും ഏറ്റുമുട്ടുന്നത്. പോയിന്റ് നിലയില്‍ നാലാം സ്ഥാനത്ത് നില്‍ക്കുന്ന കെകെആറിന് അവസാനം കളിച്ച നാല് മല്‍സരങ്ങളില്‍ നിന്ന് മൂന്ന് ജയം ഉണ്ട്. ചെന്നൈക്കെതിരേ മാത്രമാണ് അവര്‍ പരാജയപ്പെട്ടത്.ആറാം സ്ഥാനത്തുള്ള പഞ്ചാബിന് മൂന്ന് മല്‍സരങ്ങളില്‍ ഒരു ജയം മാത്രമേ ഉള്ളൂ. ഇന്ന് ജയിച്ചാല്‍ കൊല്‍ക്കത്തയ്ക്ക് പ്ലേ ഓഫ് യോഗ്യത എളുപ്പമാവും. എന്നാല്‍ പഞ്ചാബിനാവട്ടെ തുടര്‍ന്നുള്ള മൂന്ന് മല്‍സരങ്ങളിലും ജയം അനിവാര്യമാണ്. ഇന്ന് തോറ്റാല്‍ പഞ്ചാബിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ അസ്തമിക്കും. രാത്രി 7.30ന് ദുബയിലാണ് മല്‍സരം.
Next Story
RELATED STORIES
കോഴിക്കോട്ട് വസ്ത്രാലയത്തില്‍ വന്‍ തീപ്പിടിത്തം; കാറുകള്‍ കത്തിനശിച്ചു
1 April 2023 4:08 AM GMTരാമനവമി കലാപം: വെടിവയ്പില്‍ ഒരു മരണം
31 March 2023 5:16 PM GMTരാമനവമി സംഘര്‍ഷം; പോലിസ് വെടിവയ്പില്‍ പരിക്കേറ്റയാള്‍ കൊല്ലപ്പെട്ടു
31 March 2023 5:13 PM GMTമോദിയുടെ ബിരുദം സംബന്ധിച്ച വിവരം നല്‍കേണ്ട; കെജ്രിവാളിന് കാല് ലക്ഷം...
31 March 2023 2:26 PM GMTയുപി ബുലന്ദ്ഷഹറില്‍ വീട്ടില്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വന്‍...
31 March 2023 11:59 AM GMTസൂര്യഗായത്രി കൊലക്കേസ്: പ്രതിക്ക് ജീവപര്യന്തവും 20 വര്‍ഷം കഠിനതടവും
31 March 2023 11:39 AM GMT