ഐപിഎല്‍; രക്ഷയില്ലാതെ രാജസ്ഥാന്‍ പുറത്തേക്ക്; ആര്‍സിബി നിലയുറപ്പിച്ചു
മാക്‌സ്‌വെല്‍ (30 പന്തില്‍ 50), ഭരത് (35 പന്തില്‍ 44) എന്നിവരാണ് ബാംഗ്ലൂരിനായി വെടിക്കെട്ട് പ്രകടനം നടത്തിയവര്‍.

ദുബയ്: ഐപിഎല്ലില്‍ നിന്ന് പ്ലേ ഓഫ് കാണാതെ രാജസ്ഥാന്‍ റോയല്‍സ് പുറത്തേക്ക്. ഇന്ന് നടന്ന മല്‍സരത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരാണ് രാജസ്ഥാന്റെ പ്രതീക്ഷകള്‍ തല്ലികെടുത്തിയത്. ഏഴ് വിക്കറ്റിന്റെ ജയത്തോടെയാണ് ആര്‍സിബി പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കിയത്. ആര്‍സിബി പോയിന്റ് നിലയില്‍ മൂന്നാം സ്ഥാനത്താണ്.
150 റണ്‍സ് ലക്ഷ്യവുമായിറങ്ങിയ ആര്‍സിബി 17.1 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സെടുത്താണ് വിജയം വരിച്ചത്. മാക്‌സ്‌വെല്‍ (30 പന്തില്‍ 50), ഭരത് (35 പന്തില്‍ 44) എന്നിവരാണ് ബാംഗ്ലൂരിനായി വെടിക്കെട്ട് പ്രകടനം നടത്തിയവര്‍.
ടോസ് ലഭിച്ച ആര്‍സിബി രാജസ്ഥാനെ ബാറ്റിങിനയക്കുകയായിരുന്നു.നിശ്ചിത ഓവറില്‍ 149 റണ്‍സ് നേടാനെ രാജസ്ഥാനായുള്ളൂ. ലെവിസ്(58), ജയ്‌സ്വാള്‍ (31) എന്നിവര്‍ രാജസ്ഥാനായി മികച്ച തുടക്കം നല്‍കിയിരുന്നു. എന്നാല്‍ പതിവ് പോലെ പിന്നീടുള്ളവര്‍ക്ക് ഫോം കണ്ടെത്താനാവാതെ വരികയായിരുന്നു. ആര്‍സിബിയ്ക്കായി ഹര്‍ഷല്‍ പട്ടേല്‍ മൂന്ന് വിക്കറ്റ് നേടി.
RELATED STORIES
സംസ്ഥാനത്ത് മൂന്ന് ദിവസം മഴയ്ക്കും കടല്ക്ഷോഭത്തിനും സാധ്യതയെന്ന്...
23 March 2023 4:31 PM GMTസംസ്ഥാനത്ത് കൊവിഡ് കേസുകള് കൂടുന്നു; അതീവ ജാഗ്രത തുടരണമെന്ന്...
23 March 2023 4:22 PM GMTബിജെപിക്ക് എംപിയെ തരാമെന്ന വാഗ്ദാനം അപകടകരം; ജോസഫ് പാംപ്ലാനിക്കെതിരേ...
23 March 2023 12:55 PM GMTരണ്ടുവര്ഷത്തെ തടവുശിക്ഷ: രാഹുല്ഗാന്ധിയുടെ എംപി സ്ഥാനത്തിന് അയോഗ്യതാ...
23 March 2023 12:47 PM GMTരാജ് താക്കറെയുടെ ഭീഷണി: മുംബൈ മാഹിം തീരത്തെ ദര്ഗ പൊളിച്ചുനീക്കി
23 March 2023 9:16 AM GMTഏപ്രില് ഒന്നുമുതല് കെട്ടിടനിര്മാണ പെര്മിറ്റ് ഫീസ്...
23 March 2023 8:58 AM GMT