Cricket

ഹാര്‍ദ്ദിക്കും പൊള്ളാര്‍ഡും അടിച്ചു; ഒടുവില്‍ ചാംപ്യന്‍മാര്‍ ജയിച്ചു

ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മ്മ എട്ട് റണ്‍സെടുത്ത് പുറത്താവുകയായിരുന്നു.ഇതേ ഓവറില്‍ തന്നെ സൂര്യകുമാര്‍ യാദവും പുറത്തായി.

ഹാര്‍ദ്ദിക്കും പൊള്ളാര്‍ഡും അടിച്ചു; ഒടുവില്‍ ചാംപ്യന്‍മാര്‍ ജയിച്ചു
X


അബുദാബി: ഐപിഎല്‍ രണ്ടാം പാദത്തിലെ ആദ്യ ജയം കരസ്ഥമാക്കി മുംബൈ ഇന്ത്യന്‍സ്. പഞ്ചാബ് കിങ്‌സിനെതിരേ ഒരോവര്‍ ശേഷിക്കെ നാല് വിക്കറ്റ് നഷ്ടത്തിലാണ് ചാംപ്യന്‍മാര്‍ ജയം എത്തിപ്പിടിച്ചത്.


136 എന്ന ലക്ഷ്യവുമായിറങ്ങിയ മുംബൈക്ക് തുടക്കം തന്നെ ഞെട്ടലായിരുന്നു. ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മ്മ എട്ട് റണ്‍സെടുത്ത് പുറത്താവുകയായിരുന്നു.ഇതേ ഓവറില്‍ തന്നെ സൂര്യകുമാര്‍ യാദവും പുറത്തായി. രണ്ട് വിക്കറ്റും രവി ബിഷ്‌ണോയിക്കായിരുന്നു. എന്നാല്‍ മറുവശത്ത് ക്വിന്റണ്‍ ഡീകോക്ക് (27) നിലയുറപ്പിച്ചിരുന്നു. മറുവശത്ത് സൗരഭ് തിവാരിയും (45) ഫോമില്‍. എന്നാല്‍ ഡീകോക്ക് പുറത്തായപ്പോള്‍ മുംബൈ വീണ്ടും പതറി. തുടര്‍ന്ന് വന്ന ഹാര്‍ദ്ദിക്ക് പാണ്ഡെ (30 പന്തില്‍ 40) രണ്ടും കല്‍പ്പിച്ച് നിന്നത് മുംബൈക്ക് തുണയായി. തിവാരിക്ക് ശേഷമെത്തിയ പൊള്ളാര്‍ഡ് (15) ഹാര്‍ദ്ദിക്കിന് മികച്ച പിന്തുണ നല്‍കി. ഇരുവരും പുറത്താവാതെ നിന്നപ്പോള്‍ മുംബൈ വിജയതീരമണിഞ്ഞു.


നേരത്തെ തകര്‍പ്പന്‍ ബൗളിങാണ് മുംബൈ പുറത്തെടുത്തത്. 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സ് നേടാനെ പഞ്ചാബ് കിങ്‌സിന്് ആയുള്ളൂ. 29 പന്തില്‍ 42 റണ്‍സ് നേടിയ എയ്ഡന്‍ മാര്‍ക്രം ആണ് പഞ്ചാബിന്റെ ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ രാഹുല്‍ 21 റണ്‍സെടുത്ത് പുറത്തായപ്പോള്‍ ദീപക് ഹൂഡ 28 റണ്‍സും നേടി. പൊള്ളാര്‍ഡ്, ബുംറ എന്നിവര്‍ രണ്ടും ക്രുനാല്‍ പാണ്ഡെ, രാഹുല്‍ ചാഹര്‍ എന്നിവര്‍ മുംബൈയ്ക്കായി ഓരോ വിക്കറ്റും നേടി.




Next Story

RELATED STORIES

Share it