Cricket

കൊല്‍ക്കത്ത രണ്ടും കല്‍പ്പിച്ച്; മുംബൈയും മറികടന്ന് ടോപ് ഫോറിലേക്ക്

റൈഡേഴ്‌സ് ടോപ് ഫോറിലേക്ക് കുതിച്ചു. ചാംപ്യന്‍സ് ആറാം സ്ഥാനത്തേക്കും വീണു.

കൊല്‍ക്കത്ത രണ്ടും കല്‍പ്പിച്ച്; മുംബൈയും മറികടന്ന് ടോപ് ഫോറിലേക്ക്
X


ദുബയ്: ഐപിഎല്‍ രണ്ടാം പാദത്തില്‍ വന്‍ മുന്നേറ്റം നടത്തി കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സ്. ഇന്ന് നടന്ന മല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെ തറപ്പറ്റിച്ച് റൈഡേഴ്‌സ് ടോപ് ഫോറിലേക്ക് കുതിച്ചു. ചാംപ്യന്‍സ് ആറാം സ്ഥാനത്തേക്കും വീണു. കരുത്തരായ മുംബൈയെ ഏഴ് വിക്കറ്റിനാണ് കൊല്‍ക്കത്ത വീഴ്ത്തിയത്. ലീഗിലെ മുംബൈയുടെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണ്. മുംബൈ മുന്നോട്ട് വച്ച 156 റണ്‍സ് എന്ന ലക്ഷ്യം നൈറ്റ് റൈഡേഴ്‌സ് മറികടന്നത് വെറും 15.1 ഓവറിലാണ്.


രാഹുല്‍ ത്രിപാഠിയുടെയും (74), വെങ്കിടേഷ് അയ്യരുടെയും (53) വേള്‍ഡ് ക്ലാസ്സ് ബാറ്റിങാണ് നൈറ്റ് റൈഡേഴ്‌സിന് ജയം അനായാസമാക്കിയത്. 42 പന്തില്‍ നിന്നാണ് ത്രിപാഠി പുറത്താവാതെ 74 റണ്‍സ് നേടിയത്.30 പന്ത് നേരിട്ടാണ് അയ്യര്‍ 53 റണ്‍സെടുത്തത്.


ടോസ് നേടിയ കൊല്‍ക്കത്ത ചാംപ്യന്‍മാരെ ബാറ്റിങിനയക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തിലാണ് മുംബൈ 155 റണ്‍സ് നേടിയത്. മുംബൈയ്ക്കായി ക്വിന്റിണ്‍ ഡീകോക്ക് 55 ഉം രോഹിത്ത് ശര്‍മ്മ 33 ഉം റണ്‍സ് നേടി. ബാക്കിയുള്ള മുംബൈ താരങ്ങള്‍ക്ക് കാര്യമായ ബാറ്റിങ് പുറത്തെടുക്കാന്‍ കഴിഞ്ഞില്ല.




Next Story

RELATED STORIES

Share it