ഐപിഎല്‍ കലാശക്കൊട്ട് ഇന്ന്; സിഎസ്‌കെ വെല്ലുവിളി മറികടക്കാന്‍ കെകെആര്‍
2010, 2011, 2018 വര്‍ഷങ്ങളിലാണ് ചെന്നൈ കിരീടം ഉയര്‍ത്തിയത്.

ദുബയ്: ഐപിഎല്ലിന്റെ 14ാം സീസണില്‍ ആര് കിരീടം നേടുമെന്ന് അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. മൂന്ന് തവണ കിരീടം നേടിയ ചെന്നൈ സൂപ്പര്‍ കിങ്‌സും രണ്ട് തവണ കിരീടം നേടിയ കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സുമാണ് ദുബയില്‍ ഇന്ന് നേര്‍ക്ക് നേര്‍ വരുന്നത്. രാത്രി 7.30നാണ് മല്‍സരം. തകര്‍പ്പന്‍ ഫോമില്‍ കളിച്ചാണ് ഇരുടീമും ഫൈനലില്‍ എത്തിയത്. ഒന്നാം ക്വാളിഫയറില്‍ ഒന്നാം സ്ഥാനക്കാരായ ഡല്‍ഹി ക്യാപിറ്റല്‍സിനെ മറികടന്നാണ് ധോണിപ്പട എത്തുന്നത്. എലിമിനേറ്ററില്‍ ബാംഗ്ലൂരിനെയും രണ്ടാം ക്വാളിഫയറില്‍ ഡല്‍ഹിയെയും വീഴ്ത്തിയാണ് ഇയാന്‍ മോര്‍ഗന്റെ ടീം വരുന്നത്. 2012ലും 2014ലും ആണ് കൊല്‍ക്കത്ത കിരീടം നേടിയത്. ഫൈനലില്‍ കടന്ന രണ്ട് തവണയും കിരീടം നേടിയ ഭാഗ്യം കെകെആറിനൊപ്പമാണ്.
2010, 2011, 2018 വര്‍ഷങ്ങളിലാണ് ചെന്നൈ കിരീടം ഉയര്‍ത്തിയത്. 2008, 2012, 2013, 2015 വര്‍ഷങ്ങളില്‍ ഫൈനലില്‍ പ്രവേശിച്ചിട്ടും കിരീടം നഷ്ടപ്പെട്ടവരാണ് ചെന്നൈ. നിലവിലെ ഫോമില്‍ ഇരുടീമും ഒപ്പത്തിനൊപ്പമാണ്. വിജയസാധ്യത ഇരുടീമിനും പ്രവചിക്കാം. മല്‍സരത്തിന്റെ അവസാന നിമിഷങ്ങളില്‍ ജയം ടീമിനൊപ്പമാക്കാനുള്ള താരനിര ഇരുടീമിനും ഉണ്ട്. 2014ലിന് ശേഷം ആദ്യമായി ഫൈനലില്‍ എത്തിയത് നൈറ്റ് റൈഡേഴ്‌സ് കിരീടം നേടാനുള്ള അവസരം കളയാതെ സൂക്ഷിക്കും. ഇരുടീമിലും കാര്യമായ മാറ്റമില്ലാതെയാണ് ഇന്നിറങ്ങുക.
RELATED STORIES
സംസ്ഥാനത്ത് മൂന്ന് ദിവസം മഴയ്ക്കും കടല്ക്ഷോഭത്തിനും സാധ്യതയെന്ന്...
23 March 2023 4:31 PM GMTസംസ്ഥാനത്ത് കൊവിഡ് കേസുകള് കൂടുന്നു; അതീവ ജാഗ്രത തുടരണമെന്ന്...
23 March 2023 4:22 PM GMTബിജെപിക്ക് എംപിയെ തരാമെന്ന വാഗ്ദാനം അപകടകരം; ജോസഫ് പാംപ്ലാനിക്കെതിരേ...
23 March 2023 12:55 PM GMTരണ്ടുവര്ഷത്തെ തടവുശിക്ഷ: രാഹുല്ഗാന്ധിയുടെ എംപി സ്ഥാനത്തിന് അയോഗ്യതാ...
23 March 2023 12:47 PM GMTരാജ് താക്കറെയുടെ ഭീഷണി: മുംബൈ മാഹിം തീരത്തെ ദര്ഗ പൊളിച്ചുനീക്കി
23 March 2023 9:16 AM GMTഏപ്രില് ഒന്നുമുതല് കെട്ടിടനിര്മാണ പെര്മിറ്റ് ഫീസ്...
23 March 2023 8:58 AM GMT