Cricket

അടച്ചിട്ട സ്റ്റേഡിയത്തില്‍ ഐപിഎല്‍ നടത്താനുള്ള പദ്ധതികളുമായി ബിസിസിഐ

ആരാധകര്‍, ഫ്രാഞ്ചൈസികള്‍, താരങ്ങള്‍, ബ്രോഡ്കാസ്റ്റര്‍മാര്‍, സ്‌പോണ്‍സര്‍മാര്‍, മറ്റു ഓഹരി ഉടമകള്‍ എന്നിവരെല്ലാം ഐപിഎല്‍ ഈവര്‍ഷം തന്നെ ആതിഥേയത്വം വഹിക്കാനുള്ള സാധ്യതയിലേക്ക് മുന്നോട്ടുപോവുകയെന്ന് ഗാംഗുലി കത്തില്‍ കുറിച്ചു.

അടച്ചിട്ട സ്റ്റേഡിയത്തില്‍ ഐപിഎല്‍ നടത്താനുള്ള പദ്ധതികളുമായി ബിസിസിഐ
X

ന്യൂഡല്‍ഹി: 2020ലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് നടത്താനുള്ള എല്ലാ പദ്ധതികളുമായി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. അടച്ചിട്ട സ്റ്റേഡിയത്തിലും ഐപിഎല്‍ മല്‍സരങ്ങള്‍ നടത്താനുള്ള സാധ്യതകളും ബിസിസിഐ പരിശോധിക്കുന്നുണ്ടെന്നും ഭാവി നടപടികളെക്കുറിച്ച് ബോര്‍ഡ് ഉടന്‍ തീരുമാനിക്കുമെന്നും സൗരവ് ഗാംഗുലി വ്യക്തമാക്കി. ഇതുസംബന്ധിച്ച് ഇന്നലെ സംസ്ഥാന അസോസിയേഷനുകള്‍ക്ക് കത്ത് അയത്തിരുന്നു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ കാര്യത്തില്‍ ഉടന്‍തന്നെ ബിസിസിഐ ഒരു തീരുമാനത്തിലെത്തും.

ആരാധകര്‍, ഫ്രാഞ്ചൈസികള്‍, താരങ്ങള്‍, ബ്രോഡ്കാസ്റ്റര്‍മാര്‍, സ്‌പോണ്‍സര്‍മാര്‍, മറ്റു ഓഹരി ഉടമകള്‍ എന്നിവരെല്ലാം ഐപിഎല്‍ ഈവര്‍ഷം തന്നെ ആതിഥേയത്വം വഹിക്കാനുള്ള സാധ്യതയിലേക്ക് മുന്നോട്ടുപോവുകയെന്ന് ഗാംഗുലി കത്തില്‍ കുറിച്ചു. അടുത്തിടെ ഇന്ത്യയുടെ മാത്രമല്ല, മറ്റു രാജ്യങ്ങളിലെ താരങ്ങളും ഐപിഎല്‍ നടത്തണമെന്നും തങ്ങള്‍ കളിക്കാന്‍ തയ്യാറാണെന്നും അറിയിച്ചിരുന്നു. ഞങ്ങള്‍ ശുഭപ്രതീക്ഷയിലാണ്. ഐപിഎല്ലിന്റെ ഭാവിയെക്കുറിച്ച് അധികം വൈകാതെ തന്നെ ബിസിസിഐ തീരുമാനം കൈക്കൊള്ളുമെന്നും ഗാംഗുലി കത്തില്‍ വിശദമാക്കി. നിലവില്‍ ബിസിസിഐ അടുത്ത വര്‍ഷത്തേക്കുള്ള ആഭ്യന്തര ക്രിക്കറ്റ് കലണ്ടര്‍ തയ്യാറാക്കുകയാണ്.

അടുത്ത ദിവസങ്ങളില്‍തന്നെ ഇതിന്റെ വിവരങ്ങള്‍ ബിസിസിഐ പുറത്തുവിടും ഗാംഗുലി വ്യക്തമാക്കി. മാര്‍ച്ച് 29നായിരുന്നു ഐപിഎല്ലിന്റെ 13ാം സീസണ്‍ ആരംഭിക്കേണ്ടിയിരുന്നത്. മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലായിരുന്നു ഉദ്ഘാടന മല്‍സരം. കഴിഞ്ഞ സീസണിലെ ഫൈനലിന്റെ റീപ്ലേ കൂടിയായിരുന്നു ഇത്. എന്നാല്‍, കൊവിഡ് 19നെത്തുടര്‍ന്ന് ഏപ്രില്‍ മധ്യത്തിലേക്കു ടൂര്‍ണമെന്റ് നീട്ടാന്‍ ബിസിസിഐ ആദ്യം തീരുമാനിച്ചു. എന്നാല്‍, രാജ്യത്ത് ലോക്ക് ഡൗണ്‍ വന്നതോടെ ടൂര്‍ണമെന്റ് അനിശ്ചിതകാലത്തേക്കു മാറ്റിവയ്ക്കുന്നതായി ബിസിസിഐ പ്രഖ്യാപിക്കുകയായിരുന്നു.

Next Story

RELATED STORIES

Share it