ഐ പി എല്‍; കൊല്‍ക്കത്തയെ മോര്‍ഗന്‍ നയിക്കും; കാര്‍ത്തിക്ക് പുറത്ത്
ഏഴ് മല്‍സരങ്ങളില്‍ നാല് ജയം മാത്രമാണ് കൊല്‍ക്കത്തയ്ക്കുള്ളത്.

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സിന് പുതിയ ക്യാപ്റ്റന്‍. നിലവിലെ ക്യാപ്റ്റന്‍ ദിനേശ് കാര്‍ത്തിക്കിന് പകരം ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഇയാന്‍ മോര്‍ഗനെയാണ് ടീം പുതിയ ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്. ഇംഗ്ലണ്ടിന് ലോകകപ്പ് നേടിക്കൊടുത്ത മോര്‍ഗാന്റെ പരിചയസമ്പത്ത് കൊല്‍ക്കത്തയ്ക്ക് ഗുണം ചെയ്യും എന്ന നിലപാടിലാണ് പുതിയ തീരുമാനം. ബാറ്റ്‌സ്മാന്‍ എന്ന നിലയിലും ക്യാപ്റ്റന്‍ എന്ന നിലയിലും ദിനേശ് കാര്‍ത്തിക്ക് ഈ സീസണില്‍ പരാജയമായിരുന്നു. തുടര്‍ന്നാണ് തല്‍സ്ഥാനത്ത് നിന്നും കാര്‍ത്തിക്കിനെ പുറത്താക്കിയത്. ഏഴ് മല്‍സരങ്ങളില്‍ നാല് ജയം മാത്രമാണ് കൊല്‍ക്കത്തയ്ക്കുള്ളത്. സീസണ്‍ പകുതിയായിട്ടും കൊല്‍ക്കത്തയ്ക്ക് ലീഗില്‍ കാര്യമായ നേട്ടം കൊഴിയാന്‍ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് കൊല്‍ക്കത്താ മാനേജ്‌മെന്റിന്റെ പുതിയ തീരുമാനം. ബാറ്റിങില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് നിലവിലെ ക്യാപ്റ്റനായ കാര്‍ത്തിക്ക് സ്വയം തല്‍ സ്ഥാനം ഒഴിഞ്ഞതെന്നും റിപ്പോര്‍ട്ടുണ്ട്. നിലവില്‍ ക്യാപ്റ്റന്‍സിയില്‍ കാര്‍ത്തിക്കിനെ സഹായിക്കുന്നത് മോര്‍ഗന്‍ ആണ്.
RELATED STORIES
കെ സുരേന്ദ്രന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം: നിന്ദ്യവും...
29 March 2023 11:40 AM GMTഅരിക്കൊമ്പനെ പിടികൂടാന്‍ മയക്കുവെടി; വിയോജിപ്പുമായി ഹൈക്കോടതി
29 March 2023 11:35 AM GMTശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക മറന്നുവച്ച സംഭവം; യുവതിക്ക്...
29 March 2023 8:25 AM GMTആധാര്‍-പാന്‍ ബന്ധിപ്പിക്കല്‍ സമയപരിധി നീട്ടി
28 March 2023 5:54 PM GMTആണ്‍കുട്ടികളുടെ ചേലാകര്‍മം നിരോധിക്കണം; ഹരജി ഹൈക്കോടതി തള്ളി
28 March 2023 5:49 PM GMTസിപിഎം വനിതാ നേതാക്കള്‍ക്കെതിരായ കെ സുരേന്ദ്രന്റെ അധിക്ഷേപം: യൂത്ത്...
28 March 2023 1:50 PM GMT