Cricket

അല്‍സാരി ജോസഫിന് ആറ് വിക്കറ്റ്; മുംബൈയ്ക്ക് ജയം

ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മല്‍സരത്തിലാണ് മുംബൈയ്ക്ക് 40 റണ്‍സ് ജയം. വെറും 3.2 ഓവറില്‍ 12 റണ്‍സ് വിട്ടുകൊടുത്താണ് അല്‍സാരി ആറുവിക്കറ്റ് നേടിയത്.

അല്‍സാരി ജോസഫിന് ആറ് വിക്കറ്റ്; മുംബൈയ്ക്ക് ജയം
X

ഹൈദരാബാദ്: ആറ് വിക്കറ്റ് പ്രകടനവുമായി ആദ്യമല്‍സരത്തില്‍ അല്‍സാരി ജോസഫ് താരമായപ്പോള്‍ ജയം മുംബൈയ്‌ക്കൊപ്പം. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മല്‍സരത്തിലാണ് മുംബൈയ്ക്ക് 40 റണ്‍സ് ജയം. വെറും 3.2 ഓവറില്‍ 12 റണ്‍സ് വിട്ടുകൊടുത്താണ് അല്‍സാരി ആറുവിക്കറ്റ് നേടിയത്. 137 റണ്‍സ് ലക്ഷ്യവുമായിറങ്ങിയ ഹൈദരാബാദിനെ അല്‍സാരിയും മറ്റ് ബൗളര്‍മാരും ചേര്‍ന്ന് പിടിച്ചൊതുക്കിയപ്പോള്‍ 17.4 ഓവറില്‍ ഹൈദരാബാദ് 96 റണ്‍സെടുത്ത് ജയം അടിയറവച്ചു.

മലിങ്കയ്ക്ക് പകരമാണ് അല്‍സാരി ടീമിലിടം നേടിയത്. ഡേവിഡ് വാര്‍ണര്‍(15), ജോണി ബെയര്‍സ്‌റ്റോ(16), മനീഷ് പാണ്ഡേ, ദീപക് ഹൂഡ(20) എന്നിവരാണ് രണ്ടക്കം കണ്ട സണ്‍റൈസേഴ്‌സ് ബാറ്റ്‌സ്മാന്‍മാര്‍. രാഹുല്‍ ചാഹര്‍ മുംബൈയ്ക്ക് വേണ്ടി രണ്ട് വിക്കറ്റ് നേടി. ടോസ് നേടിയ ഹൈദരാബാദ് മുംബൈയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. കെയറോണ്‍ പൊള്ളാര്‍ഡ് 46 റണ്‍സെടുത്ത് മുംബൈയിലെ ടോപ് സ്‌കോററായി. ഡികോക്ക് 19 ഉം ഇഷാന്‍ കിഷാന്‍ 17 ഉം ഹാര്‍ദിക് പാണ്ഡ്യ 14 റണ്‍സെടുത്തു. ബാറ്റിങ്ങില്‍ മുംബൈയ്ക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിഞ്ഞില്ല.

ബൗളിങ് മികവില്‍ ടീം ജയിച്ചുകയറുകയായിരുന്നു. ഹൈദരാബാദിനെ വേണ്ടി സിദ്ധാര്‍ഥ് കൗള്‍ രണ്ട് വിക്കറ്റ് നേടി. നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് മുംബൈ 136 റണ്‍സെടുത്തത്. ഇന്ന് നടന്ന മറ്റൊരു മല്‍സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് പഞ്ചാബ് കിങ്‌സ് ഇലവനെ 22 റണ്‍സിന് തോല്‍പ്പിച്ച് ലീഗിലെ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ഇന്ന് തോറ്റ ഹൈദരാബാദ് രണ്ടാംസ്ഥാനത്തേക്ക് തള്ളപ്പെട്ടു.

Next Story

RELATED STORIES

Share it